കിംഗ് ഖാൻറെ ‘ജവാൻ’ ആദ്യപകുതി പിന്നിടുമ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ

Advertisement

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായ ജവാൻ ഇന്നാണ് ആഗോള റീലിസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. തമിഴ് സംവിധായകൻ ആറ്റ്ലി രചിച്ച് സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാരൂഖ് ഖാൻ തന്നെയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പ്രദർശനം രാവിലെ ആറ് മണി മുതൽ തന്നെ ആരംഭിച്ചിരുന്നു. ഗംഭീര സ്വീകരണമാണ് ഈ ചിത്രത്തിന് ആരാധകർ നൽകുന്നത്. ലേഡി സൂപ്പർസ്റ്റാർ നയൻതാര, വിജയ് സേതുപതി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാൻ അഭിനയിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോൾ ഈ ചിത്രത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ത്രസിപ്പിക്കുന്ന പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ആവേശകരമായ ഇന്റെർവൽ പഞ്ചുകളിലൊന്നാണ് ഈ ചിത്രത്തിന്റേതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഷാരൂഖ് ഖാനെ മാസ്സ് പരിവേഷത്തിലാണ് ആദ്യം മുതൽ തന്നെ ആറ്റ്ലി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അതോടൊപ്പം തന്നെ പാട്ടും നൃത്തവുമെല്ലാമായി പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന എല്ലാം ആറ്റ്‌ലി ആദ്യ പകുതിയിൽ തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. അനിരുദ്ധിന്റെ പശ്‌ചാത്തല സംഗീതവും വലിയ കയ്യടിയാണ് നേടുന്നത്. വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങുന്ന ഈ ചിത്രത്തിന്റെ മേക്കിങ് മികവ് മികവ് തന്നെയാണ് ഇതുവരെയുള്ള ഹൈലൈറ്റ് എന്നാണ് പ്രേക്ഷകർ സൂചിപ്പിക്കുന്നത്. ഇതിനും മുകളിൽ നിൽക്കുന്ന ഒരു രണ്ടാം പകുതി പ്രതീക്ഷിക്കുകയാണിപ്പോൾ സിനിമാ പ്രേമികൾ. “മേം കോൻ ഹൂ” എന്ന ചോദ്യത്തിനൊപ്പം “ഷാരൂഖ് ഖാൻ” എന്ന ടൈറ്റിൽ തെളിയുമ്പോൾ മുതൽ ആരാധകരെ ഉത്സവത്തിമിർപ്പിൽ എത്തിക്കുന്ന ആറ്റ്ലി മാജിക് തന്നെയാണ് ജവാനെ ഇതുവരെ ഗംഭീരമാക്കിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close