ഉടനെ ഒരു വിരുന്നിൽ കാണാം; ദളപതിക്ക് നന്ദി പറഞ്ഞു കിംഗ്‌ ഖാൻ

Advertisement

ഇന്നാണ് ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രം പത്താന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മികച്ച അഭിപ്രായങ്ങൾ നേടുന്ന ഈ ചിത്രത്തിന്റെ ട്രയ്ലർ തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ദളപതി വിജയ്, മെഗാ പവർ സ്റ്റാർ റാം ചരൻ എന്നിവരും സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. ഷാരൂഖ് ഖാനും ചിത്രത്തിനും ആശംസകൾ നേർന്ന് കൊണ്ടാണ് ഈ ട്രയ്ലർ അവർ പങ്ക് വെച്ചത്. ഇപ്പോഴിതാ ദളപതി വിജയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തത് ആണ് വൈറൽ ആവുന്നത്. വിജയ്ക്ക് നന്ദി പറഞ്ഞതിന് ഒപ്പം, അധികം വൈകാതെ ഒരു വിരുന്നിൽ പരസ്പരം സന്ധിക്കാം എന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു. തമിഴിൽ കൂടി നന്ദി പറഞ്ഞു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചു നടന്ന ജവാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദളപതി വിജയ് ഷാരൂഖ് ഖാനെ സന്ദർശിച്ചിരുന്നു.

Advertisement

തമിഴ് സൂപ്പർ സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ജവാനിൽ വിജയ് അതിഥി വേഷം ചെയ്യുന്നുണ്ട് എന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. ഷാരൂഖ് ഖാൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും. വിജയ് നായകനായ തെരി, ബിഗിൽ, മേർസൽ എന്നീ ചിത്രങ്ങൾ ഒരുക്കിയ ആറ്റ്‌ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ജവാൻ. ഷാരൂഖ് ഖാൻ നായകനായ പത്താൻ ഈ വരുന്ന ജനുവരി 25 ന് ആഗോള റിലീസായി എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് സിദ്ധാർഥ് ആനന്ദും നിർമ്മിച്ചത് യാഷ് രാജ് ഫിലിംസും ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close