വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം

Advertisement

ബോളിവുഡ് സൂപ്പർ താരമായ ആമിർ ഖാന്റെ മകൾ ആണ് ഇറ ഖാൻ. ആമിർ ഖാന്റെ ആദ്യ ഭാര്യയായ റീന ദത്തയിൽ ആമിറിന് പിറന്ന മകളാണ് ഇറ ഖാൻ. സോഷ്യൽ മീഡിയയിലൂടെ ഏറെ പേർക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമർ ചിത്രങ്ങൾ ഒട്ടേറെ തവണ വലിയ രീതിയിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇറ ഏറെ നാളായി ഫിറ്റ്നസ് ട്രെയിനർ ആയ നൂപുർ ശിഖരേയുമായി പ്രണയത്തിലായിരുന്നു. ഈ കഴിഞ്ഞ നവംബർ മാസത്തിലാണ് ഇവരുടെ വിവാഹ നിശ്ചയം ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് കഴിഞ്ഞത്. ആ ചടങ്ങിൽ നിന്നുള്ള ഇറയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയെടുക്കുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായും ഗ്ലാമറസ്സായുമാണ് ഇറയെ കാണാൻ സാധിക്കുന്നത്. തന്റെ ആദ്യ ഭാര്യക്കൊപ്പം മകളായ ഇറ ഖാന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ആമിർ ഖാന്റെ വീഡിയോ കഴിഞ്ഞ വർഷം വൈറലായി മാറിയിരുന്നു.

അന്നും ഇറക്കൊപ്പം നൂപുർ ശിഖരേ ഉണ്ടായിരുന്നു. ഏതായാലും ഇവരുടെ വിവാഹ നിശ്ച്ചയത്തിന്റെ വീഡിയോ, ഫോട്ടോകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ആമിർ ഖാൻ, മുൻ ഭാര്യ കിരൺ റാവു, മിതില പാൽകർ, സായ്ൻ ഖാൻ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു. അവിടെ നിന്നുള്ള ഇവരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിൽ പ്രമുഖ സംവിധായകരുടെ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്ന ഇറ ഖാൻ അധികം വൈകാതെ തന്നെ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന. ആദ്യ ഭാര്യ റീന ദത്തയിൽ ആമിറിന് ജുനൈദ് ഖാൻ എന്നൊരു മകനും ഉണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close