മാസ്സായി ബാലകൃഷ്ണ, സ്റ്റൈലിഷായി ശ്രുതി ഹാസൻ; വീരസിംഹ റെഡ്‌ഡിയിലെ പുതിയ ഗാനം കാണാം

Advertisement

തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന വീരസിംഹ റെഡ്ഢി സംക്രാന്തി റിലീസായി ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകരുടെ മുന്നിലെത്തും. ഗോപിചന്ദ് മല്ലിനേനി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തന്നത്. ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ് തുടങ്ങിയവർ വേഷമിടുന്ന ഈ ചിത്രം ബാലയ്യയുടെ കരിയറിലെ നൂറ്റിയേഴാം ചിത്രം കൂടിയാണ്. ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഈ ചിത്രത്തിലെ ജയ് ബാലയ്യ എന്ന ഗാനവും, ബാലയ്യയും ശ്രുതി ഹാസനും ചുവട് വെക്കുന്ന ഒരു ഗാനവും നേരത്തെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ പുതിയ ഗാനം എത്തിയിരിക്കുകയാണ്.

മാസ്സായി ബാലകൃഷ്ണയും, സ്റ്റൈലിഷായി ശ്രുതി ഹാസനും ചുവടു വെക്കുന്ന മാസ്സ് മൊഗുട് എന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മനോ, രമ്യ ബെഹറ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് രാമ ജോഗയ്യ ശാസ്ത്രിയാണ്. എസ് തമൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നിവരും, ഇതിലെ മാസ്സ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത് വെങ്കട്, റാം- ലക്ഷ്മൺ എന്നിവരും ചേർന്നാണ്. ഇതിലെ ബാലകൃഷ്ണയുടെ ലുക്ക് ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close