വീണ്ടുമൊരു ഷാൻ റഹ്മാൻ തരംഗം;’ ആന അലറലോടലറൽ’ ഗാനങ്ങൾ ശ്രദ്ധപിടിച്ചുപറ്റുന്നു

Advertisement

മലയാളത്തിന്റെ അഭിമാനമാണ് ഷാൻ റഹ്മാൻ എന്ന സംഗീതസംവിധായകൻ. ഷാൻ സംഗീതസംവിധാനം നിർവഹിച്ച നിരവധി ഹിറ്റ് ഗാനങ്ങളാണ് മലയാളികൾ ഒട്ടാകെ പാടി നടന്നത്. അന്യ ഭാഷകളിലെ പ്രേക്ഷകർ പോലും വലിയ ആവേശത്തോടെ ഏറ്റെടുത്തെ ഗാനമായിരുന്നു ‘ജിമിക്കി കമ്മൽ’. ലോകമൊട്ടാകെ ഏറ്റെടുത്ത് പാടിയ ഈ ഗാനത്തിന് പിന്നാലെ മറ്റൊരു തരംഗവുമായി എത്തുകയാണ് ഷാൻ റഹ്മാൻ.

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് മലയാളത്തിന്റെ എ. ആർ റഹ്മാൻ എന്ന് വിശേഷിപ്പിക്കാനാകുന്ന ഷാൻ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. നിമിഷങ്ങൾക്കകം തന്നെ മികച്ച പ്രതികരണം നേടി ഗാനം ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

Advertisement

നവീനത്വത്തിന്റെ ഭംഗിയും മെലഡിയുടെ ശാലീനതയുമുള്ള ഒരുപിടി ഈണങ്ങളാണ് ഷാൻ റഹ്മാൻ പാട്ടിനെ ഇഷ്ടപ്പെടുന്നവർക്കായി ചിട്ടപ്പെടുത്തിയത്. വിനീതിന്റെ മിക്ക ചിത്രങ്ങൾക്കും ഗാനങ്ങളൊരുക്കിയത് ഷാൻ ആയിരുന്നു. വിനീത് ആദ്യമായി സംവിധാനം ചെയ്ത സംഗീത ആൽബം, മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, തിര, ഒരു വടക്കൻ സെൽഫി, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങളിൽ ഷാൻ ഒരുക്കിയ ഈണങ്ങൾ മലയാളികളുടെ മനസ് കീഴടക്കി. ഇപ്പോൾ മറ്റൊരു വിനീത് ശ്രീനിവാസൻ- ഷാൻ റഹ്മാൻ തരംഗത്തിന് കേരളക്കര സാക്ഷിയാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

നവാഗതനായ ദിലീപ് മേനോനാണ് ‘ആന അലറലോടലറൽ’ എന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

ഹാഷിം ജലാലുദ്ദീന്‍ എന്ന കഥാപാത്രത്തെയാണ് വിനീത് ഇതിൽ അവതരിപ്പിക്കുന്നത്. ഹാഷിമും ഗ്രാമത്തിലെത്തുന്ന ആനയും തമ്മിലുള്ള സൗഹൃദവും ഹാഷിമിന്റെ പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. അനു സിത്താരയാണ് ആന അലറലോടലറലിലെ നായിക. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close