മമ്മുക്ക എന്ന ഗുരുമുഖത്തു നിന്ന് തുടങ്ങാൻ സാധിച്ചതിൽ സന്തോഷം എന്ന് ഒരു കുട്ടനാടൻ ബ്ലോഗിന്റെ സംവിധായകൻ സേതു..!

Advertisement

സച്ചി-സേതു കൂട്ടുകെട്ട് മലയാളികൾക്ക് ഒരുപിടി മികച്ച ഹിറ്റുകൾ സമ്മാനിച്ച ഒരു ടീം ആയിരുന്നു. ഇവർ ഒരുമിച്ചു എഴുതിയ മിക്ക ചിത്രങ്ങളും മലയാളികൾ സ്വീകരിച്ചു. അതിനു ശേഷം ഇരുവരും സ്വതന്ത്രമായി എഴുതാൻ ആരംഭിക്കുകയും അങ്ങനെയും ഹിറ്റുകൾ സമ്മാനിക്കുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു മുൻപ് പൃഥ്വിരാജ് ചിത്രത്തിലൂടെ സച്ചി സംവിധായകനായി അരങ്ങേറി. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സേതുവും സംവിധായകനായി അരങ്ങേറി കഴിഞ്ഞു. സേതുവിൻറെ ആദ്യ സംവിധാന സംരംഭമായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രം ഈ ഓണത്തിന് റിലീസ് ചെയ്യുകയാണ്. തന്റെ ആദ്യ ചിത്രം തന്നെ മമ്മുക്കയെ നായകനാക്കി ഒരുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആണ് താനെന്നു സേതു പറയുന്നു.

ഒരു ഗുരുമുഖത്തു നിന്ന് തന്നെ തുടക്കം കുറിക്കാൻ പറ്റിയതിനു തുല്യമാണ് മമ്മുക്കയുമൊത്തു തന്നെ ആദ്യ ചിത്രമൊരുക്കാൻ ലഭിച്ച ഭാഗ്യം എന്ന് സേതു പറയുന്നു. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ചാണ് സേതു മനസ്സ് തുറന്നതു. സേതു തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഒരു കളർ ഫുൾ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം കുറച്ചു ബ്ലോഗുകളിലൂടെയാണ് കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. അനന്താ വിഷന്റെ ബാനറിൽ മുരളീധരനും ശാന്താ മുരളീധരയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം എന്നിങ്ങനെ മൂന്നു നായികമാർ ആണുള്ളത്. ഇവരെ കൂടാതെ സഞ്ജു ശിവറാം, സണ്ണി വെയ്ൻ, ജേക്കബ് ഗ്രിഗറി, സോഹൻ സീനുലാൽ, ഷഹീൻ സിദ്ദിഖ് , നെടുമുടി വേണു തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close