സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലാരുന്നു, സച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്പി സേതു..!

Advertisement

മലയാള സിനിമയിൽ വ്യത്യസ്ത പ്രേമേയങ്ങൾ സമ്മാനിച്ച് കൊണ്ട് മുന്നോട്ടു വന്ന ഒരു കൂട്ടുകെട്ടായിരുന്നു സച്ചി- സേതു ടീം. അതിനു മുൻപ് നമ്മൾ കണ്ടിട്ടുള്ള മറ്റേതു ഇരട്ട തിരക്കഥാകൃത്തുക്കളെയും പോലെ വളരെ രസകരമായ തിരക്കഥകൾ രചിച്ചു കൊണ്ട് പതിമൂന്നു വർഷം മുൻപ് മലയാളത്തിലെത്തിയ ഈ കൂട്ടുകെട്ട് ആദ്യ ചിത്രമായ ചോക്ലേറ്റ് മുതൽ വിജയ ഗാഥ രചിച്ചു തുടങ്ങി. അഞ്ചോളം ചിത്രങ്ങൾ ഒരുമിച്ച രചിച്ച ഇവർ 2011 ഇൽ എഴുതിയ ഡബിൾ‍സ്‌ എന്ന ചിത്രത്തിന് ശേഷം സ്വതന്ത്രമായി രചിക്കാൻ തീരുമാനിച്ചു. 2012 ഇൽ മോഹൻലാൽ- ജോഷി കൂട്ടുകെട്ടിൽ പുറത്തു വന്ന ബ്ലോക്ക്ബസ്റ്റർ റൺ ബേബി റൺ രചിച്ചു സ്വതന്ത്ര രചയിതാവായ സച്ചി പിന്നീട് ചേട്ടായീസ്, അനാർക്കലി, രാമലീല, ഷെർലക് ടോംസ്, ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നിവ രചിച്ചു. ഇതിൽ ഷെർലക് ടോംസിന്റെ സംഭാഷണങ്ങളാണ് അദ്ദേഹം എഴുതിയതെങ്കിൽ അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനവും ചെയ്തു വിജയം നേടി. സേതുവാകട്ടെ 2012 ഇൽ പുറത്തു വന്ന മല്ലു സിങ് മുതൽ സ്വന്തമായി രചിച്ചു തുടങ്ങി.

ഐ ലവ് മി, സലാം കാശ്മീർ, കസിൻസ്, അച്ചായൻസ് എന്നിവ സ്വന്തമായെഴുതിയ സേതു ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുകയും ചെയ്തു. പറയാൻ ബാക്കി വെച്ച കഥകളുമായി കഴിഞ്ഞ ദിവസം സച്ചി നമ്മളെ വിട്ടു പിരിഞ്ഞപ്പോൾ പ്രിയ സുഹൃത്തിനെ വിതുമ്പലോടെയല്ലാതെ ഓർക്കാനാവുന്നില്ല സേതുവിന്‌. സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലായിരുന്നുവെന്ന് പറഞ്ഞ സേതു, സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താൻ എത്തുമെന്ന് വിശ്വസിക്കുന്നില്ല എന്നും പറയുന്നു. തന്നെ മനസിലാകാത്തവരുടെയിടത്ത് സേതുവാണ്, സച്ചി- സേതുവിലെ സേതുവെന്ന് പറഞ്ഞാണ് താൻ സ്വയം പരിചയപ്പെടുത്താറുള്ളത് എന്നും പറഞ്ഞു വിതുമ്പിയ സേതു കാഴ്ചക്കാരുടെ മനസ്സിൽ ഒരു നൊമ്പരമായി. ഹൈക്കോടതിയിലെ അഭിഭാഷക ജോലി വിട്ടാണ് സച്ചിയും സേതുവും സിനിമയിലേക്ക് എത്തിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close