വനിതാ സംവിധായികയോടൊപ്പം കരിയറിൽ ആദ്യമായി സീമ; സ്റ്റാൻഡ് അപ്പ് എത്തുന്നു

Advertisement

മലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് സീമ. 1980 കളിൽ ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങളിൽ അഭിനയിച്ച നായികമാരിൽ ഒരാളും കൂടിയാണ് ഈ നടി. അന്തരിച്ചു പോയ മലയാളത്തിലെ മാസ്റ്റർ ഡയറക്ടർ ഐ വി ശശിയുടെ ഭാര്യ ആയ സീമ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഒട്ടേറെ ചിത്രങ്ങൾ ചെയ്ത നടി കൂടിയാണ്. സീമയെ കേന്ദ്ര കഥാപാത്രമാക്കി ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രം കേരളത്തിൽ തരംഗമായി മാറിയ സിനിമയായിരുന്നു. ഐ വി ശശി മരിച്ചു രണ്ടു വർഷത്തിന് ശേഷം സീമ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നത് സംസ്ഥാന അവാർഡ് ജേതാവായ വിധു വിൻസെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡ് അപ് എന്ന ചിത്രത്തിലൂടെ ആണ്.

Advertisement

സീമയുടെ കരിയറിൽ തന്നെ ആദ്യമായി ആണ് ഒരു വനിതാ സംവിധായിക ഒരുക്കിയ ചിത്രത്തിൽ അവർ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ വളരെ നിർണ്ണായകമായ ഒരു കഥാപാത്രം ചെയ്യാൻ സീമ ചേച്ചിയുടെ പേര് മനസ്സിൽ വന്ന നിമിഷം മുതൽ മറ്റാരെക്കുറിച്ചും ആ കഥാപാത്രത്തിന് വേണ്ടി ചിന്തിച്ചിട്ടില്ല എന്നാണ് സംവിധായിക വിധു വിൻസെന്റ് പറയുന്നത്. ഒറ്റ ടേക്കിൽ തന്നെ സീനുകൾ ഒകെ ആക്കുന്ന സീമ കൂടെ ജോലി ചെയ്യുന്ന എല്ലാവർക്കും ഒരു പാഠപുസ്തകം തന്നെയാണ് എന്നും വിധു വിൻസെന്റ് ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. താനൊക്കെ കുട്ടിക്കാലത്തു ഒരുപാടു തവണ സ്‌ക്രീനിൽ കണ്ടു ഇഷ്ട്ടപെട്ട ഈ പ്രതിഭയെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യാൻ സാധിച്ചതും വലിയ ഭാഗ്യം ആയാണ് ഈ സംവിധായിക കരുതുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close