മമ്മൂട്ടിയുടെ സെറ്റില്‍ തിരക്ക് നിയന്ത്രിക്കാൻ പത്തു പേർ മതി, മോഹന്‍ലാലിന് കുറച്ച് കൂടുതല്‍ ആണ്; തുറന്ന് പറഞ്ഞു സുരക്ഷാ ഉദ്യോഗസ്ഥൻ..!

Advertisement

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ സിനിമാ പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്നു മാസമായി നിലച്ചിരിക്കുകയാണ്. ഇപ്പോൾ സർക്കാർ അനുവാദത്തോടെ മാക്സിമം ആളുകളുടെ എണ്ണം കുറച്ചു കൊണ്ട് സിനിമകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സിനിമാ ലോകം. ആ സാഹചര്യത്തിൽ സിനിമാ സെറ്റുകളിൽ തിരക്ക് നിയന്ത്രിക്കാനും ആള് കൂടുന്നത് ഒഴിവാക്കാനുമായി നിയമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാധാന്യം വളരെ വലുതാണ്. അങ്ങനെ മലയാള സിനിമയിൽ വർഷങ്ങളായി ജോലി ചെയുന്ന, ആർട്ടിസ്റ്റ് സെക്യൂരിറ്റി ആയി ഒരുപാട് വർഷമായി നിൽക്കുന്ന മാറനെല്ലൂർ ദാസ് മലയാള സിനിമയിലെ താര ചിത്രങ്ങൾക്ക് എങ്ങനെയാണ് തിരക്ക് നിയന്ത്രിക്കുന്നത് എന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

ന്യൂസ് 18 കേരളം എന്ന വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കി പറയുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമോ അല്ലെങ്കിൽ പങ്കെടുക്കുന്ന പരിപാടികളിലോ തിരക്കും ആരാധക ബാഹുല്യവും നിയന്ത്രിക്കാൻ ഏകദേശം പത്തു സുരക്ഷാ ഉദ്യോഗസ്ഥർ മതിയാവും എന്നാണ് ദാസ് പറയുന്നത്. എന്നാൽ മോഹൻലാൽ ആണെങ്കിൽ അത്രയും പോര എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. മോഹൻലാൽ ചിത്രമോ അല്ലെങ്കിൽ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളോ ഉണ്ടെങ്കിൽ അദ്ദേഹത്തെ കാണാനെത്തുന്ന ആരാധകർ, ജന സമൂഹം എന്നിവരെ നിയന്ത്രിക്കാൻ പലപ്പോഴും ഇരുപത് സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും വേണ്ടി വരുമെന്നും, അത്രയും പേരില്ലെങ്കിൽ മോഹൻലാൽ വരുമ്പോൾ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ദാസ് തന്റെ വർഷങ്ങളായുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കുന്നു. ഏതായാലും ദാസ് നടത്തിയ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി എന്നു തന്നെ പറയാം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close