മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുര രാജയുടെ രണ്ടാം ഷെഡ്യൂൾ അവസാനിച്ചു. ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ഡിസംബർ ഇരുപതിന് ആരംഭിക്കും എന്നും സംവിധായകൻ വൈശാഖ് അറിയിച്ചു. ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ കിടിലൻ സംഘട്ടനം ആണ് പീറ്റർ ഹെയ്‌ൻ ഒരുക്കിയത് എന്നും വൈശാഖ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. രണ്ടാം ഷെഡ്യൂളിൽ മമ്മൂട്ടി ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. അദ്ദേഹം ഖാലിദ് റഹ്മാന്റെ ഉണ്ട എന്ന ചിത്രത്തിന്റെ തിരക്കിൽ ആയിരുന്നു. മൂന്നാം ഷെഡ്യൂളിൽ ആണ് മമ്മൂട്ടി ഇനി ജോയിൻ ചെയ്യുക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ മമ്മൂട്ടി രണ്ടു മാസം മുൻപേ പൂർത്തിയാക്കിയിരുന്നു.
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ വിജയം പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മധുര രാജ. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പ് എന്ന പുതിയ നിർമ്മാതാവ് ആണ്. തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഷാജി കുമാർ ആണ്. സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ. ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, ധർമജൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.