ഭ്രമ നടനത്തിന് ശേഷം അതിരടി മാസ്സ്; മെഗാസ്റ്റാറിന്റെ ടർബോ സെക്കന്റ് ലുക്ക് എത്തി

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഇനി എത്താൻ പോകുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. മെയ് അല്ലെങ്കിൽ ജൂണിൽ റിലീസ് ചെയ്യുമെന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിന്റെ നൂറ് ദിവസത്തിലധികം നീണ്ട് നിന്ന ചിത്രീകരണം കഴിഞ്ഞയാഴ്ചയാണ് അവസാനിച്ചത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രത്തിന്റെ കിടിലൻ സെക്കന്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ തീ പിടിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടി കയ്യടി നേടിയിരുന്നു. ടർബോ ജോസ് എന്നറിയപ്പെടുന്ന കഥാപാത്രത്തിനാണ് മമ്മൂട്ടി ഈ ചിത്രത്തിൽ ജീവൻ പകരുന്നത്. സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസാണ് ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. എഴുപത് കോടിയോളം ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ടർബോ. മമ്മൂട്ടിക്കൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി, മലയാള യുവതാരം സണ്ണി വെയ്ൻ, പ്രശസ്ത തെലുങ്ക് നടൻ സുനിൽ, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ്, ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് ഫീനിക്സ് പ്രഭു എന്നിവരാണ്. വിഷ്ണു ശർമയാണ് ടർബോയുടെ ഛായാഗ്രാഹകൻ. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി ടീമിൽ നിന്ന് വരുന്ന ഈ മാസ്സ് ചിത്രം തീയേറ്ററുകളിൽ പ്രകമ്പനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. എബ്രഹാം ഓസ്‍ലെർ, യാത്ര 2 , ഭ്രമയുഗം എന്നിവക്ക് ശേഷം ഈ വർഷം മമ്മൂട്ടിയഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്ന നാലാമത്തെ ചിത്രമായിരിക്കും ടർബോ

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close