പ്രഭുദേവയുടെ “പേട്ടറാപ്പ്” ചിത്രീകരണം പൂർത്തിയായി

Advertisement

എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവാ ചിത്രം പേട്ടറാപ്പിന്റെ ചിത്രീകരണം പൂർത്തിയായി. സംഗീതത്തിനും നൃത്തത്തിനും കൂടുതൽ പ്രാധാന്യമുള്ള കളർഫുൾ എന്റെർറ്റൈനെറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡി. ഇമ്മൻ ആണ്. ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. അറുപത്തി നാലു ദിവസങ്ങൾ നീണ്ട ചിത്രത്തിന്റെ ചിത്രീകരണം ആണ് അവസാനിച്ചത്.

ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.കെ. ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് : നിഷാദ് യൂസഫ്, ആർട്ട് ഡയറക്ടർ : എ. ആർ. മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ആനന്ദ്.എസ്, ശശികുമാർ.എസ്, എക്സികുട്ടിവ് പ്രൊഡ്യൂസർ : റിയ.എസ്, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അബ്ദുൽ റഹ്മാൻ, കൊറിയോഗ്രാഫി : ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് : ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്‌സ് : വിവേക് , മധൻ ഖാർഗി, വി എഫ് എക്സ് : എഫെക്റ്റ്സ് ആൻഡ് ലോജിക്സ് , ക്രിയേറ്റിവ് സപ്പോർട് : സഞ്ജയ് ഗസൽ, കോ ഡയറക്ടർ : അഞ്ജു വിജയ്, ഡിസൈൻ : യെല്ലോ ടൂത്ത്, സ്റ്റിൽസ് : സായി സന്തോഷ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് :പ്രതീഷ് ശേഖർ

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close