സി.ബി.ഐ ഡയറിക്കുറിപ്പി’ന്റെ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായി; സേതുരാമയ്യറിന്റെ വരവിനായി പ്രതീക്ഷയോടെ ആരാധകർ

Advertisement

മലയാളത്തിലെ സിബിഐ കഥാപാത്രങ്ങളുടെ പര്യായമായ ‘ ഒരു സിബിഐ ഡയറിക്കുറിപ്പി’ന്റെ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായതായി സംവിധായകൻ കെ. മധു. 1988ല്‍ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറുപ്പിന്റെ തുടര്‍ച്ചയായി 1989ല്‍ ജാഗ്രതയും 2004ല്‍ സേതുരാമയ്യര്‍ സിബിഐയും തൊട്ടടുത്ത വര്‍ഷം നേരറിയാന്‍ സിബിഐയുമാണ് തിയറ്ററുകൾ കീഴടക്കിയത്. സെന്റിമെൻസോ പാട്ടുകളോ അടിപിടിരംഗങ്ങളോ ഇല്ലാതെ തന്നെ ഒരു ചിത്രത്തിന് ഹിറ്റാകാൻ കഴിയുമെന്ന് തെളിയിച്ച ചിത്രങ്ങളായിരുന്നു ഇവ. അക്കൂട്ടത്തിലേക്കാണ് ഇപ്പോൾ അഞ്ചാമതൊരു ചിത്രം കൂടി എത്തുന്നത്.

Advertisement

എസ്എന്‍ സ്വാമിയാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. സംഗീത സംവിധാനം ശ്യാം നിർവഹിക്കുന്നു. തിരക്കഥാകൃത്ത്, സംവിധായകന്‍, സംഗീത സംവിധായകന്‍, നായകന്‍ ഈ കൂട്ടുകെട്ട് സിനിമയുടെ അഞ്ച് ഭാഗങ്ങളിലും ഉണ്ടാകുന്നത് അപൂർവമാണെന്നാണ് കെ. മധു വ്യക്തമാക്കുന്നത്. സി‌ബി‌ഐയുടെ അഞ്ചാം ഭാഗം ഇറങ്ങുന്നതോടെ മമ്മൂട്ടിയും ഒരു വലിയ നേട്ടം സ്വന്തമാക്കുകയാണ്. ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ അഭിനയിക്കുമെന്ന താരമെന്ന നേട്ടമാണ് അദ്ദേഹത്തിന് സ്വന്തമാക്കുന്നത്.

അതേസമയം അഞ്ചാം ഭാഗത്തിന്റെ കഥയെക്കുറിച്ചോ പേരിനെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആദ്യ ഭാഗമിറങ്ങി 22 വര്‍ഷം കഴിഞ്ഞിട്ടും മലയാളസിനിമയിൽ തരംഗം തീർത്തുകൊണ്ടിരിക്കുകയാണ് സേതുരാമയ്യർ എന്ന കഥാപാത്രം. സിബിഐ സിനിമകളിലെ സ്ഥിരം കൂട്ടുകെട്ടായ മുകേഷ് പുതിയ പതിപ്പിലും ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ ജഗതിയുടെ കഥാപാത്രം ആരായിരിക്കും ചെയ്യുക എന്ന് വ്യക്തമല്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close