ഇത്തിക്കര പക്കിയായുള്ള മോഹൻലാലിൻറെ വസ്ത്രധാരണത്തെ വിമർശിച്ചവർക്കു തിരക്കഥാകൃത്തിന്റെ ഗംഭീര മറുപടി..!

Advertisement

യുവ താരം നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി . നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് കായംകുളം കൊച്ചുണ്ണി ഒരുങ്ങുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്.

പക്ഷെ ഇപ്പോൾ ഏവരുടെയും ചർച്ചാ വിഷയം ഈ ചിത്രത്തിൽ അതി നിർണ്ണായകമായ ഒരു വേഷത്തിൽ എത്തുന്ന കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ കുറിച്ചാണ്. ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രം ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അര മണിക്കൂറോളം വരുന്ന അതിഥി വേഷം ചെയ്യുന്നത്

Advertisement

.

ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിൻറെ കിടിലൻ ലുക്ക് പുറത്തു വന്നതോടെ, കായംകുളം കൊച്ചുണ്ണി എന്ന ഈ ചിത്രത്തിന്റെ ഹൈപ്പ് വാനോളം ഉയർന്നു കഴിഞ്ഞു. അപ്പോഴാണ് ഇത്തിക്കര പക്കി ആയുള്ള ഈ ചിത്രത്തിലെ മോഹൻലാലിൻറെ വസ്ത്രധാരണത്തെ വിമർശിച്ചു ചിലർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്.

നൂറ്റാണ്ടുകൾക്കു മുൻപേ ജീവിച്ചിരുന്ന ഇത്തിക്കര പക്കി എങ്ങനെയാണു പാന്റ്സും ബൂട്ടും ഒക്കെ ധരിക്കുന്നതെന്നും, ഹോളിവുഡ് ചിത്രമായ ഗ്ലാഡിയേറ്ററിലെ കഥാപാത്രങ്ങളുടെ കോപ്പിയടി മാത്രമാണ് ഇത്തിക്കര പക്കി ലുക്ക് എന്നൊക്കെ ചിലർ വിമർശനം ഉന്നയിച്ചിരുന്നു.

എന്നാൽ കാര്യമറിയാതെ വിമർശിക്കുന്ന ഇത്തരക്കാർക്ക് കിടിലൻ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്തായ റോബിൻ തിരുമല. 1800 കളുടെ പകുതിയോടെ പോർച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷങ്ങൾ ഇത്തിക്കര പക്കി ധരിക്കാറുണ്ടായിരുന്നു എന്ന് മൂർക്കോത് കുമാരന്റെ പക്കിയെ കുറിച്ചുള്ള ആദ്യകാല കഥകളിൽ പരാമർശം ഉണ്ടെന്നു റോബിൻ പറയുന്നു.

അങ്ങനെ വരുമ്പോൾ ഈ വേഷം കൃത്യമാണ്. 1800 കളുടെ അവസാന കാലത്തു ജീവിച്ചിരുന്ന മൂർക്കോത് കുമാരൻ ഒരു താഴ്ന്ന ജാതിക്കാരൻ ആയിരുന്നിട്ടു കൂടി കോട്ടും സൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്തു താഴ്ന്ന ജാതിക്കാർക്ക് ഇതൊന്നും പാടില്ല എന്ന പ്രചാരണം ഉണ്ടല്ലോ എന്നും അതുകൊണ്ട് തന്നെ മലയാളികൾ അന്ന് ഇത്തരം വേഷങ്ങൾ ധരിച്ചിട്ടില്ല എന്ന് പറയുന്നത് അസംബന്ധം ആണെന്നും റോബിൻ തിരുമല സമർഥിക്കുന്നു. അന്ന് ഫ്രഞ്ച്, പോർട്ടുഗീസ് സ്വാധീനം കേരള സമൂഹത്തിന്റെ മേൽത്തട്ടുകളിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിൻറെ വസ്ത്രധാരണത്തെ വിമർശിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close