മമ്മൂട്ടിയുടെ കേരളവർമ്മ പഴശ്ശിരാജയെ പ്രശംസിച്ചുകൊണ്ട് സ്കോട്ട്ലാന്റ് MP..

Advertisement

ചരിത്ര സിനിമകൾ പരിശോധിക്കുമ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് കേരള വർമ്മ പഴശ്ശിരാജ. മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം 2009ലാണ് പ്രദർശനത്തിനെത്തിയത്. എം.ടി വാസുദേവൻ നായരായിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത്. ബ്രിട്ടീഷിനെതിരെ പോരാടുകയും ജീവൻ വെടിയുകയും ചെയ്ത രാജാവായിരുന്ന പഴശ്ശിയുടെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. പകരം വെക്കാൻ സാധിക്കാത്ത പ്രകടനംകൊണ്ട് മമ്മൂട്ടി വിസ്മയിപ്പിച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് കേരള വർമ്മ പഴശ്ശിരാജ. 8 സ്റ്റേറ്റ് അവാർഡും 4 നാഷണൽ അവാർഡും ചിത്രത്തെ തേടിയെത്തി. 9 വർഷങ്ങൾക്ക് ശേഷവും ഇതിനെ വെല്ലുന്ന ഒരു ചരിത്ര സിനിമ മലയാളത്തിൽ ഇതുവരെ പിറവിയെടുത്തിട്ടുമില്ല. അടുത്തിടെ സ്കോട്ടിഷ് പാർലിമെന്റിലെ അംഗമായ മാർട്ടിൻ ഡേ ചിത്രം കാണുവാൻ ഇടയായി. ഒരു മലയാള സിനിമയിൽ നിന്ന് തന്നെ അത്ഭുതപ്പെടുത്തിയ എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ഒരു കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിൽ രേഖപ്പെടുത്തുകയുണ്ടായി.

കേരള നിയമസഭയുടെ സ്പീക്കർ ശ്രീരാമകൃഷ്ണനാണ് ഈ ചിത്രം കാണുവാൻ തന്നെ നിർദേശിച്ചതെന്ന് മാർട്ടിൻ ഡേ സൂചിപ്പിക്കുകയുണ്ടായി. രാഷ്ട്രങ്ങളുടെ ചരിത്രത്തെ കുറിച്ച് സംസാരിച്ചപ്പോൾ താൻ വല്ലാസിന്റെ കഥ പറഞ്ഞപ്പോൾ ശ്രീരാമകൃഷ്ണൻ പഴശ്ശിരാജയുടെ ജീവിതകഥയാണ് ചൂണ്ടിക്കാട്ടിയത്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പഴശ്ശിരാജ കാണുവാൻ തീരുമാനിച്ചതെന്ന് പറയുകയുണ്ടായി. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പഴശ്ശി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ ബാബാ സാഹിബ് അംബേദ്ക്കർ എന്ന ചിത്രം താൻ മുമ്പ് കണ്ടിട്ടുണ്ടെന്ന് മാർട്ടിൻ ഡേ വ്യക്തമാക്കി. സ്കോട്ലാന്റിലുള്ള തന്റെ സുഹൃത്തുക്കളോട് ചിത്രം കാണുവാൻ ആവശ്യപ്പെടുകയും വില്യം വല്ലാസ് എന്ന ചരിത്ര പുരുഷനുമായി ഏറെ സാമ്യമുള്ള വ്യക്തി കൂടിയാണ് പഴശ്ശിരാജ എന്ന് രേഖപ്പെടുത്തുകയുണ്ടായി. ഇംഗ്ലീഷ് ഭാഷയിലുള്ള പഴശ്ശിയുടെ ജീവചരിത്രമാണ് താൻ ഇനി അന്വേഷിക്കാൻ ഒരുങ്ങുന്നതെന്നും നടൻ മമ്മൂട്ടിയുടെ മറ്റ് ചിത്രങ്ങളും വൈകാതെ താൻ കാണുമെന്നും മാർട്ടിൻ ഡേ കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close