നവാഗതരെ അണിനിരത്തി ഹാജ മൊയ്നു സംവിധാനം ചെയ്ത സ്‌കൂൾ ഡയറി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞു. പേര് സൂചിപ്പിക്കും പോലെ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നത് ഒരു സ്‌കൂൾ പ്രധാന പശ്ചാത്തലമായി തന്നെയാണ്. ചിത്രം ഒരു സ്‌കൂളിലെ കുറച്ചു വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും കഥപറയുന്നു. അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഒരു സംഭവത്തെ അവർ എങ്ങനെ മറികടക്കുന്നു എന്നതാണ് ചിത്രം വളരെ ത്രില്ലിങ്ങായി അവതരിപ്പിക്കുന്നത്. ഒരേ സമയം സ്‌കൂൾ ജീവിതവും ത്രില്ലിങ്ങായ മുഹൂർത്തങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രം വലിയ സാമൂഹിക പപ്രസക്തിയുള്ള വിഷയവും കൈകാര്യം ചെയ്യുന്നു. ഹാജ മൊയ്നു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
നിരവധി പുതുമുഖങ്ങൾ അണിനിരന്ന ചിത്രത്തിൽ നായകന്മാരായി എത്തിയിരിക്കുന്നത് ആന്റണി, ബിസ്മിൻ ഷാ, സിദ്ധാർത്ഥ്, ഗോകുൽ തുടങ്ങിയവരാണ്. അർച്ചന, യമുന, റിമ, ഇന്ദു തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായി എത്തിയിരിക്കുന്നത്. ചിത്രത്തിലേതായി ഇതുവരെയും പുറത്തിറങ്ങിയ ഗങ്ങൾ എല്ലാം തന്നെ വലിയ തരംഗമായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങൾ വരികൾ കൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ചു. എം. ജി. ശ്രീകുമാർ ഈണമിട്ട ചിത്രത്തിലെ ഗാനം മലയാള തനിമ വിളിച്ചോതുന്ന മികച്ച ഗാനങ്ങളായി മാറി. ജി. കെ. നന്ദകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് രാഹുൽ നിർവ്വഹിച്ചിരിക്കുന്നു. മസ്കറ്റ് മൂവി മേക്കേഴ്സിന് വേണ്ടി അൻവർ സാദത്ത് നിർമ്മിച്ച ചിത്രം മെയ് 18ന് തീയേറ്ററുകളിലേക്ക് എത്തും,.