യുദ്ധമോ പ്രളയമോ മഹാമാരിയോ വന്നാൽ, ജനങ്ങൾക്കു വേണ്ടത് മരുന്നും ആരോഗ്യ പരിചരണവുമാണ്; അതുകൊണ്ട് അധ്വാനിച്ചു പഠിച്ച ഈ ആരോഗ്യരംഗത്തെ ഒരിക്കലും ഉപേക്ഷിക്കില്ല: പ്രശസ്ത തിരകഥാകൃത് ബോബി

Advertisement

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ ഇരട്ട തിരക്കഥാകൃത്തുക്കളാണ് ബോബി- സഞ്ജയ് ടീം. ഒട്ടേറെ ഗംഭീര ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ഇവരുടെ കരിയറിലെ പ്രധാന ചിത്രങ്ങളാണ് എന്റെ വീട് അപ്പൂന്റേം, ട്രാഫിക്, നോട്ടുബുക്ക്, അയാളും ഞാനും തമ്മിൽ, മുംബൈ പോലീസ്, ഹൌ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി, ഉയരെ എന്നിവ. ഇനി റിലീസ് ചെയ്യാൻ പോകുന്ന ഇവരുടെ ചിത്രം മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വൺ ആണ്.

ഇപ്പോഴിതാ ബോബി- സഞ്ജയ് ടീമിലെ ബോബി പറഞ്ഞ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ. ബോബി കോട്ടയം മെഡിക്കൽ സെന്ററിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഫുൾ ടൈം ഡോക്ടറാണ്. രോഗശുശ്രൂഷ കഴിഞ്ഞു മാത്രമേ, അദ്ദേഹത്തിന് എഴുത്തുള്ളൂ എന്ന് മഹേഷ് നാരായണൻ പറയുന്നു.

Advertisement

ഒരിക്കൽ തങ്ങൾ തമ്മിൽ നടന്ന ഒരു സംഭാഷണത്തിനിടെ മഹേഷ് നാരായണൻ ബോബിയോട് ചോദിച്ചത് ബോബിച്ചേട്ടനു ജോലി രാജിവച്ച് മുഴുവൻ സമയവും എഴുതിക്കൂടെ എന്നാണ്. എന്നാൽ അതിനു മറുപടിയായി ബോബി പറഞ്ഞ വാക്കുകളാണ് ഇന്നത്തെ ഈ സാഹചര്യത്തിൽ തനിക്കു ഏറ്റവും പ്രസക്തമായി തോന്നുന്നത് എന്നാണ് മഹേഷ് നാരായണൻ പറയുന്നത്. ബോബി പറഞ്ഞ മറുപടി ഇപ്രകാരം,

ഒരു യുദ്ധമോ പ്രളയമോ മഹാമാരിയോ വന്നാൽ, ജനങ്ങൾക്കു വേണ്ടത് മരുന്നും ആരോഗ്യ പരിചരണവുമാണ്. ആ സമയം സിനിമയ്ക്കെന്നല്ല, മറ്റൊരു കലാരൂപത്തിനും മനുഷ്യനെ സഹായിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, അധ്വാനിച്ചു പഠിച്ച ഈ ആരോഗ്യരംഗത്തെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല.

അദ്ദേഹം പറഞ്ഞത് പോലെ സിനിമയെക്കാളും വലുതാണ് ഇപ്പോൾ മനുഷ്യരാശി നടത്തുന്ന ഈ പോരാട്ടമെന്നും അവശ്യസേവനങ്ങളുടെ പട്ടികയിൽ ഒരിക്കലും പെടാത്ത സിനിമ എന്ന വിനോദമേഖല ഉണർന്നു തുടങ്ങണമെങ്കിൽ, കോവിഡ് വ്യാധി വരുത്തിവച്ച സാമ്പത്തിക പിരിമുറുക്കത്തിൽനിന്നു സാധാരണക്കാർക്കു മോചനം കിട്ടണമെന്നും മഹേഷ് നാരായണൻ പറയുന്നു. ഈ സമൂഹത്തിലെ നമ്മുടെ സഹജീവികളോട് അഹംഭാവങ്ങൾ മാറ്റിവച്ചു സമത്വത്തോടെ പെരുമാറാൻ ഈ കോവിഡ് കാലം നമ്മളെ പഠിപ്പിച്ചതുകൊണ്ട് തന്നെ, ആ ദൈർഘ്യം കുറയുമെന്ന വിശ്വാസത്തിലാണ് താനെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close