മലയാള സിനിമയെ പ്രതിസന്ധിയിൽ നിന്നുയർത്തുന്ന കിഷ്കിന്ധാ കാണ്ഡം; അഭിനന്ദനവുമായി സത്യൻ അന്തിക്കാട്

Advertisement

ആസിഫ് അലി, വിജയ രാഘവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിൻജിത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. അടുത്തകാലത്ത് മലയാള സിനിമയിൽ വന്ന ഏറ്റവും മികച്ച ചിത്രമാണിതെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുകയാണ്. ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ഈ ചിത്രം മേക്കിങ് നിലവാരം കൊണ്ടും കഥയുടെ പുതുമ കൊണ്ടും അവതരണത്തിന്റെ ശ്കതി കൊണ്ടും പ്രേക്ഷകരെ കീഴടക്കിക്കഴിഞ്ഞു.

ഇപ്പോഴിതാ ഈ ചിത്രത്തിന് കയ്യടിയുമായി മുന്നോട്ട് വന്നിരിക്കുന്നത് പ്രശസ്ത സംവിധായകനായ സത്യൻ അന്തിക്കാടാണ്. ചിത്രം കണ്ടിട്ട് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് “കിഷ്കിന്ധാ കാണ്ഡം” കണ്ടത്. ആഹ്ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു.

Advertisement

വനമേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നു മായില്ല. സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാൻ. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. അപർണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് !. എല്ലാ പ്രതിസന്ധികളേയും മറി കടക്കാൻ നമുക്ക് നല്ല സിനിമകളുണ്ടായാൽ മാത്രം മതി. “കിഷ്കിന്ധാ കാണ്ഡം” തീർച്ചയായും ഒരു മറുപടിയാണ്.”

Advertisement

Copyright © 2017 onlookersmedia.

Press ESC to close