സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ പ്രേക്ഷകർക്ക് നൽകിയ ക്രിസ്തുമസ് സമ്മാനമായ് തിയറ്റുകൾ നിറഞ്ഞോടുമ്പോൾ ഫഹദ് അവതരിപ്പിച്ച പ്രകാശൻ ഇതിനോടകം എല്ലാവരുടെയും മനസ്സ് കീഴടക്കിയിരിക്കുന്നു. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസൻ സത്യൻ അന്തിക്കാട് സിനിമയ്ക്ക് തിരക്കഥയ്ക്ക് എഴുതുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സത്യൻ അന്തിക്കാട് ഒരുക്കിയ ഒരു ഇന്ത്യൻ പ്രണയകഥയിലെ സിദ്ധാർത്ഥനിൽ നിന്ന് പ്രകാശനിലേയ്ക്കെത്തുമ്പോൾ കഥാപാത്ര വ്യതിയാനത്തിൽ ഫഹദിന്റെ നിരീക്ഷണങ്ങൾ സത്യൻ അന്തിക്കാടിനെ വിസ്മയിപ്പിച്ചുവെന്നും അദ്ധേഹം പറയുന്നു. ക്യാമറയുടെ മുമ്പിലെയ്ക്കെത്തുമ്പോൾ ഫഹദിലുണ്ടാവുന്ന വേഷപകർച്ച വരവേൽപിലും, ടി.പി ബാലഗോപാലനിലുമൊക്കെ മോഹൻലാലിൽ കണ്ട വിസ്മയ പ്രകടനങ്ങളെ ഓർമ്മിപ്പിക്കും വിധത്തിലാണന്നും സംവിധായകൻ അഭിപ്രായപ്പെടുന്നു.
ജീവിതാനുഭവങ്ങൾ കഥാപാത്രവതരണത്തിൽ ആർട്ടിസ്റ്റുകൾക്ക് വളരെ ഗുണകരമാകുമെന്നും എന്നാൽ ജീവിതത്തിൽ ഒരിക്കൽപ്പോലും തള്ള്ക്കൊണ്ട് സദ്യ കഴിക്കേണ്ടി വരാത്ത ഒരാളിൽ നിന്ന് അത്തരത്തിലൊരു കഥാപാത്രത്തെ ഫഹദ് വളരെ തന്മയത്വത്തോടെയാണ് അവതരിപ്പിക്കുന്നത്. ഞാൻ പ്രകാശന് മുമ്പെത്തിയ വരത്തനിലെ കഥാപാത്രത്തിൽ നിന്ന് പ്രകാശനിലേയ്ക്ക് എത്തുമ്പോൾ ഫഹദ് എന്ന അഭിനേതാവിന്റെ നിരീക്ഷണ പാടവം എത്രമാത്രമാണെന്നും മനസിലാക്കാൻ കഴിയുമെന്നും അദ്ധേഹം പറയുന്നു. ഫഹദ് ഫാസിലിനെ കൂടാതെ ശ്രീനിവാസൻ, നിഖില വിമൽ ,അഞ്ജു കുര്യൻ, കെ പി എ സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതുമണ്ണാർക്കാടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.