രണ്ടാം ദിനവും തമിഴ് നാട്ടിൽ സർക്കാർ തരംഗം; ചെന്നൈ സിറ്റിയിൽ നിന്ന് തുടർച്ചയായ രണ്ടാം ദിനവും 2 കോടി..!

Advertisement

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ദളപതി വിജയ് നായകനായ സർക്കാർ ബോക്സ് ഓഫീസിലെ കുതിപ്പ് തുടരുകയാണ്. ഈ വർഷം ഒരു ഇന്ത്യൻ സിനിമ ബോക്സ് ഓഫീസിൽ നേടുന്ന ഏറ്റവും വലിയ ആദ്യ ദിന ഗ്രോസ് ആയ അറുപത്തിയൊന്പത് കോടി രൂപയാണ് സർക്കാർ ആദ്യ ദിവസം ലോകമെമ്പാടു നിന്നും നേടിയത്. മുപ്പത്തിയഞ്ചു കോടി രൂപയോളം ആണ് സർക്കാരിന്റെ ഇന്ത്യയിൽ നിന്നുള്ള നെറ്റ് ഗ്രോസ്. മുപ്പതു കോടിക്ക് മുകളിൽ ആദ്യ ദിനം ഇന്ത്യ നെറ്റ് ഗ്രോസ് നേടിയ സഞ്ജു എന്ന ഹിന്ദി ചിത്രത്തിന്റെ റെക്കോർഡ് ആണ് സർക്കാർ തകർത്തത്. ചെന്നൈ സിറ്റിയിൽ നിന്ന് ആദ്യ ദിനം സർക്കാർ നേടിയത് രണ്ടു കോടി മുപ്പത്തിയേഴു ലക്ഷം രൂപ ആയിരുന്നു.

ആദ്യമായാണ് ചെന്നൈ സിറ്റിയിൽ നിന്ന് മാത്രം ഒരു തമിഴ് ചിത്രം രണ്ടു കോടിക്ക് മുകളിൽ കളക്ഷൻ നേടിയത്. ആ ചരിത്രം സർക്കാർ അതിന്റെ രണ്ടാം ദിവസവും ആവർത്തിച്ചു. റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമായ ഇന്നലെ സർക്കാർ ചെന്നൈ സിറ്റിയിൽ നിന്ന് നേടിയത് രണ്ടു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയാണ്. തമിഴ് നാട്ടിൽ നിന്ന് മാത്രം രണ്ടു ദിവസം കൊണ്ട് അമ്പതു കോടി രൂപയ്ക്കു മുകളിൽ സർക്കാർ ഗ്രോസ് നേടി കഴിഞ്ഞു. ഇത് കൂടാതെ യു എസ്, ഓസ്ട്രേലിയ , ഫ്രാൻസ് എന്നിവിടങ്ങളിലും സർക്കാർ വമ്പൻ ഓപ്പണിങ് ആണ് നേടിയത് എന്ന് പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് റിപ്പോർട്ട് ചെയ്യുന്നു. ഈ സ്ഥിതി തുടർന്നാൽ തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി സർക്കാർ മാറും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ കണക്കു കൂട്ടുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close