ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ സർക്കാറും ഒടിയനും..!

Advertisement

പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് വിജയ് ചിത്രം സർക്കാറും മോഹൻലാൽ ചിത്രം ഒടിയനും. ഇന്റർനെറ്റ് മൂവി ഡാറ്റ ബേസിലെ റിയൽ ടൈം പോപ്പുലാരിറ്റി ചാർട്ട് പ്രകാരം വിജയ് ചിത്രം സർക്കാർ ഒന്നാം സ്ഥാനത്തു എത്തിയപ്പോൾ മലയാള ചിത്രമായ ഒടിയൻ ആറാം സ്ഥാനത്തു ആണ് എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പതിനൊന്നു മണിക്ക് മുൻപ് വരെയുള്ള റിയൽ ടൈം പോപ്പുലാരിറ്റി ശതമാനം വെച്ചുള്ള ലിസ്റ്റ് ആണിത്. ഓരോ മണിക്കൂറിലും ശതമാനം മാറി കൊണ്ടിരിക്കുമെങ്കിലും ടോപ് 10 ഇൽ ഒരു മലയാള ചിത്രം വരുന്നത് ആദ്യമായാണ്. അതുപോലെ തന്നെ ഒരു വിജയ് ചിത്രം ഒന്നാമത് വരുന്നതും ആദ്യമായാണ്. വമ്പൻ ബോളിവുഡ്, ടോളിവുഡ് ചിത്രങ്ങളെ മറികടന്നാണ് ഈ രണ്ടു ചിത്രങ്ങളും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

പ്രത്യേകിച്ച് മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു വമ്പൻ നേട്ടമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങൾക്കുള്ളിൽ നമ്മുടെ ചെറിയ ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരു ചിത്രം ഇടം നേടുക എന്നത് വിസ്മയകരമായ കാര്യമാണ്. ദൃശ്യം, പുലി മുരുകൻ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്കു കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും വലിയ മാർക്കറ്റ് നേടി കൊടുത്ത മോഹൻലാലിൻറെ തന്നെ പുതിയ ചിത്രം ഈ നേട്ടം സ്വന്തമാക്കിയതിൽ ഒട്ടും അതുഭുതപ്പെടാനില്ല എന്നത് വേറെ ഒരു വസ്തുത. വിജയ് ചിത്രം സർക്കാർ അടുത്ത മാസം ആറിന് റിലീസ് ചെയ്യും. റിലീസിനോട് അടുത്തതും എ ആർ മുരുഗദോസ് ചിത്രമെന്ന പേരും സർക്കാരിനെ തുണച്ചിട്ടുണ്ട്. എന്നാൽ ഒരു നവാഗതൻ സംവിധാനം ചെയ്ത ഒടിയൻ മോഹൻലാൽ എന്ന ഒറ്റ പേരിലാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. മാത്രമല്ല ഡിസംബർ പതിനാലിന് മാത്രമേ ഒടിയൻ എത്തുകയുള്ളൂ. ആ സ്ഥിതിക്ക്‌ റിലീസ് അടുക്കും തോറും ഈ ലിസ്റ്റിൽ ഒടിയൻ ടോപ് പൊസിഷനിൽ എത്താനുള്ള സാഹചര്യവും തള്ളി കളയാനാവില്ല.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close