നമുക്ക് ഇത് കുട്ടികൾക്ക് വേണ്ടി ചെയ്യാം; സംവിധായകൻ മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്നു സന്തോഷ് ശിവൻ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം ഡിസംബർ 25 നു ക്രിസ്മസ് റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ത്രീഡി ഫാന്റസി ചിത്രമായി കുട്ടികൾക്ക് വേണ്ടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ മനോരമക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ എന്ന സംവിധായകനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകനായ സന്തോഷ് ശിവൻ.

എന്തുകൊണ്ട് ഇത്തരത്തിലൊരു സിനിമ എന്ന് ചോദിച്ചപ്പോൾ നമ്മൾ എങ്കിലും ഇത്തരത്തിലൊരു സിനിമ ചെയ്യണ്ടേ എന്നായിരുന്നു മോഹൻലാലിൻറെ മറുപടി എന്ന് സന്തോഷ് ശിവൻ പറയുന്നു. സിനിമയുടെ കണ്ടെന്റ് മോഹൻലാലിന്റെ വിഷൻ ആണെന്നും അദ്ദേഹത്തിന് കുട്ടികളുടെ ഒരു ഫാന്റസി ചിത്രം ചെയ്യണം എന്നായിരുന്നു ആഗ്രഹമെന്നും സന്തോഷ് ശിവൻ പറഞ്ഞു. കുട്ടികളുടെ സിനിമകൾ അധികം ആരും ചെയ്യാറില്ലല്ലോ, നമുക്ക് ഇത് കുട്ടികൾക്ക് വേണ്ടിചെയ്യാം എന്നും അല്ലാതെയുള്ള മാസ്സ് ചിത്രങ്ങൾ താൻ വേറെ അഭിനയിക്കുന്നുണ്ടല്ലോ എന്നുമാണ് മോഹൻലാൽ പറഞ്ഞതെന്നും സന്തോഷ് ശിവൻ വെളിപ്പെടുത്തി.

Advertisement

ത്രീഡി സിനിമ എടുക്കുന്ന പലരും 2ഡിയിൽ ചെയ്തിട്ട് 3 ഡിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും, എന്നാൽ ബറോസ് ഏറെ വെല്ലുവിളികൾ സഹിച്ചു കൊണ്ട് പൂർണ്ണമായും ത്രീഡിയിലാണ് ഷൂട്ട് ചെയ്തതെന്നും സന്തോഷ് ശിവൻ പറഞ്ഞു. അത്കൊണ്ട് ചിത്രം ത്രീഡിയിൽ തന്നെ കാണണം എന്നും അദ്ദേഹം പ്രേക്ഷകരോട് അഭ്യർത്ഥിച്ചു. ഗംഭീര വിഷ്വൽ സെൻസിബിലിറ്റി ഉള്ള സംവിധായകനാണ് മോഹൻലാൽ എന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു. വേറൊരു സിനിമയുടെയും സ്വാധീനം അദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല എന്നും ഒരു സിനിമയുടെയും റെഫറൻസ് എടുത്തിട്ടില്ല എന്നതാണ് മോഹൻലാൽ എന്ന സംവിധായകനെ പ്രത്യേകതയുള്ളതാക്കുന്നതെന്നും സന്തോഷ് ശിവൻ അഭിപ്രായപ്പെട്ടു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close