ഉറുമിയ്ക്ക് ശേഷം സന്തോഷ് ശിവൻ വീണ്ടും, മമ്മൂട്ടി നായകൻ..

Advertisement

ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ആണ് സന്തോഷ് ശിവൻ. ഒരുപാട് നല്ല ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് ശിവൻ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്.

എആർ മുരുഗദോസ് സംവിധാനം ചെയ്ത സ്പൈഡർ ആണ് സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച അവസാന ചിത്രം. സന്തോഷ് ശിവന്റെ ആദ്യ തെലുഗ് സിനിമയാണ് സ്പൈഡർ. മഹേഷ് ബാബു കേന്ത്രകഥാപാത്രമായ സ്പൈഡർ തമിഴിലും തെലുഗിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Advertisement

തുപ്പാക്കിക്ക് ശേഷം എആർ മുരുഗദോസും സന്തോഷ് ശിവനും ഒന്നിക്കുന്ന ചിത്രമാണ് സ്പൈഡർ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സ്പൈഡറിന്റെ ഓഡിയോ ലോഞ്ചിനിടയെയാണ് തന്റെ ഭാവി സിനിമകളെ കുറിച്ച് സന്തോഷ് ശിവൻ പറഞ്ഞത്.

എക്‌സ്പിരിമെന്റൽ സിനിമകളോടാണ് തനിക്ക് താത്പര്യമെന്നും അങ്ങനെയുള്ള ചിത്രങ്ങൾ ഞാൻ തന്നെ നിമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ൽ മമ്മൂട്ടിയെ നായകനാക്കി ഒരു മലയാള സിനിമ ചെയ്യുന്നു എന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു.

2005 ൽ പുറത്തിറങ്ങിയ അനന്തഭദ്രം ആണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ. തുടർന്ന് പ്രിത്വിരാജിനെ നായകനാക്കി ഉറുമിയും സന്തോഷ് ശിവൻ ഒരുക്കി. വർഷങ്ങൾക്ക് ശേഷം സംവിധായക വേഷം കെട്ടാൻ ഒരുങ്ങുകയാണ് സന്തോഷ് ശിവൻ ഇപ്പോൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close