തന്റെ ചിത്രങ്ങളിലൂടെയും അതുപോലെ ടെലിവിഷൻ ചാനലുകളിലെ രസകരമായ പരിപാടികളിലൂടെയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. അതോടൊപ്പം തന്നെ തന്റെ നന്മ നിറഞ്ഞ ഹൃദയം കൊണ്ടും നിരവധി ചാരിറ്റികൾ കൊണ്ടും പ്രേക്ഷകരുടെ അഭിനന്ദനം നേടിയിട്ടുണ്ട് ഈ നടൻ. വയനാട്ടിലും അട്ടപ്പാടിയിലും മറ്റുമുള്ള ഒരുപാട് ആദിവാസി കുടുംബങ്ങളെ അദ്ദേഹം എല്ലാ വർഷവും സഹായിക്കാറുണ്ട്. തന്റെ വരുമാനത്തിന്റെ ഒരു പങ്കു എപ്പോഴും ദുരിതമനുഭവിക്കുന്നവർക്ക് നൽകാനും അദ്ദേഹം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഈ വർഷത്തെ കാലവർഷ കെടുതിയിൽ പെട്ട് ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശനത്തെ കുറിച്ച് വിശദമായി ഒരു ഫേസ്ബുക് പോസ്റ്റ് അദ്ദേഹം ഇട്ടതു ഏറെ ശ്രദ്ധ നേടുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “എന്ടെ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദ൪ശനം തുടരുന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, ചെത്തു കടവ്, പൊയ്യയില്, പിലാശ്ശേരി ഭാഗങ്ങളിലെ നിരവധി ക്യാമ്പുകള് സന്ദ൪ശിച്ചു വരുന്നു. നല്ല സ്നേഹമുള്ള നാട്ടുകാ൪. അടുത്ത ദിവസം മുതല് വയനാട് ജില്ലയിലെ വിവിധ ക്യാമ്പുകള് സന്ദ൪ശിക്കുവാ൯ ശ്രമിക്കും. കാര്യം ദുരിതാശ്വാസ ക്യാമ്പുകളാണെന്കിലും എന്നെ കണ്ടതോടെ കളിയും ചിരിയുമായ് ഒരു കല്ല്യാണ വീടു പോലായ്. ഒട്ടും തിരക്ക് കാണിക്കാതെ പരമാവധി സമയം അവരോടൊത്ത് ചെലവഴിച്ചു. എല്ലാവരേയും ഹാപ്പിയാക്കി. വ൪ഷങ്ങള്ക്ക് മുമ്പ് എന്ടെ അമ്മ നല്കിയ ഉപദേശമാണ്. ഈ ലോകത്ത് മറ്റൊരാള്ക്ക് നമ്മുക്ക് നല്കാവുന്ന ഏറ്റവും നല്ല സമ്മാനം നമ്മുടെ കുറച്ചു സമയം മറ്റുള്ളവരുടെ സന്തോഷത്തിനായ് യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ നീക്കി വെക്കുക എന്നതാണ്. അതാണ് ജീവിതത്തില് ഞാ൯ പ്രാവ൪ത്തികം ആക്കുന്നത്”.