ഓസ്കർ വേദിയിലും മുഖ്യാതിഥിയായി പങ്കെടുക്കാൻ യോഗ്യതയുള്ള താരമാണ് മോഹൻലാൽ : സന്തോഷ് പണ്ഡിറ്റ്.

Advertisement

സോഷ്യൽ മീഡിയയും സിനിമാ ലോകവും സാധാരണ പ്രേക്ഷകരും ഏവരും ഇപ്പോൾ ഒരുപോലെ മോഹൻലാലിന് പുറകിൽ അണിനിരക്കുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുത് എന്നാവശ്യപ്പെട്ടു ചിലർ ഒപ്പിട്ടു നൽകിയ ഹർജിയെ പുല്ലു വില കൊടുത്താണ് പ്രേക്ഷകരും സിനിമാ പ്രവർത്തകരും തള്ളി കളയുന്നത്. പ്രശസ്ത നടൻ ഹരീഷ് പേരാടി , അജു വർഗീസ് , നടി കൃഷ്ണ പ്രഭ എന്നിവരും സംവിധായകരായ അരുൺ ഗോപി, വി സി അഭിലാഷ് എന്നിവറ്റും പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ എന്നിവരും മോഹൻലാലിന് പിന്തുണയുമായി എത്തിയതിനു പിന്നാലെ സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തെ പിന്തുണച്ചു ഫേസ്ബുക് പോസ്റ്റ് ഇട്ടു കഴിഞ്ഞു. സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ മാത്രമല്ല ഓസ്കാർ അവാർഡ് വേദിയിൽ പോലും എത്താൻ അർഹതയുള്ള നടനാണ് മോഹൻലാൽ എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

അത്രയും യോഗ്യതയുള്ള മോഹൻലാൽ എന്ന മഹാനടനെ ബഹിഷ്കരിക്കാൻ ഉള്ള ചിലരുടെ ഒക്കെ തീരുമാനം കേരളത്തില് ഇന്നു നില നില്കുന്ന ശക്തമായ ഫാസീസ്റ്റ് ചിന്താ ഗതിയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്നും സന്തോഷ് പണ്ഡിറ്റ് തുറന്നടിക്കുന്നു. ലാലേട്ടന്റെ നിലപാടുകളെ നിങ്ങള്ക്ക് വേണമെങ്കിൽ വിമ൪ശിക്കാം, പക്ഷേ ഒരു നടനെന്ന രീതിയില് അദ്ദേഹത്തെ
അംഗീകരിച്ചേ പറ്റൂ എന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക് പോസ്റ്റിൽ തുറന്നു പറയുന്നു. മോഹൻലാലിന് എതിരെ കത്ത് എഴുതിയവരിൽ ഭൂരിഭാഗം പേരും അദ്ദേഹത്തിന്റെ കാലിനടിയിലെ മണ്ണാകുവാ൯ പോലും യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം എന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, ഭീമ ഹർജിയിൽ ഒപ്പീട്ടവരൊന്നും സാക്ഷാൽ ഭീമനെതിരെ
ആണ് അതു ചെയ്യുന്നതെന്ന് ഓർത്തില്ല എന്നും പറയുന്നു. കേരളത്തിലെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കുക എന്ന് പറഞ്ഞു ആണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close