പണം കൂടുതൽ കിട്ടിയില്ല, വംശീയ വിവേചനത്തെ കൂട്ടുപിടിച്ച് സുഡു…

Advertisement

സൗബിൻ ഷാഹിറിനെ നായകനാക്കി സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ വാരം ആണ് പുറത്തിറങ്ങിയത്. മലപ്പുറവും അവിടത്തെ ഫുടബോൾ ഭ്രാന്തന്‍ ആയ നായകന്റെയും കഥ പറഞ്ഞ ചിത്രത്തിൽ നൈജീരിയയിൽ നിന്നും എത്തുന്ന ഫുടബോൾ കളിക്കാരൻ ആയ സുഡു എന്ന കഥാപാത്രം ആയി സാമുവൽ റോബിൻസൺ എന്ന നൈജീരിയൻ നടനും ഉണ്ടായിരുന്നു. ചിത്രം വൻ പ്രേക്ഷകപ്രീതി കരസ്ഥമാക്കിയപ്പോൾ ചിത്രത്തിൽ ഉടനീളം ഉണ്ടായിരുന്ന സാമുവലിനും അത് വലിയ രീതിയിൽ ഗുണം ചെയ്യുകയുണ്ടായി. അങ്ങനെ ഇരിക്കെ ആണ് സാമുവൽ പുതിയ ആരോപണവും ആയി രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ എത്തിയതിനു ശേഷം നിർമ്മാതാക്കളിൽ നിന്നും മറ്റു ചില അണിയറ പ്രവർത്തകരിൽ നിന്നും വർണ വിവേചനം നേരിട്ടു എന്നാണു സാമുവൽ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിൽ അഭിനയിക്കുവാനായി നിർമ്മാതാക്കൾ തന്നെ വന്നു കണ്ടപ്പോൾ ആവശ്യപ്പെട്ട തുക പിന്നീട് നൽകാതെ ഇരുന്നെന്നും മറ്റു മലയാള താരങ്ങളും ആയി സംസാരിച്ചപ്പോൾ തനിക്ക് കിട്ടിയ തുക തുലോം തുച്ഛം ആയിരുന്നു എന്നും സാമുവൽ വെളിപ്പെടുത്തി. പക്ഷെ ഒരു ചെറിയ ബജറ്റ് ചിത്രമായ സുഡാനി ഫ്രം നൈജീരിയയിൽ സൗബിൻ കൂടാതെ പ്രധാന വേഷത്തിൽ എത്തിയവർ എല്ലാം തന്നെ പുതുമുഖങ്ങളോ ചെറിയ ചില നടീ നടന്മാരോ മാത്രം ആണ് താനും ഇവിടെ നിന്ന് തുടങ്ങുന്നു സാമുവലിന്റെ പോസ്റ്റിലെ വൈരുധ്യം. സൗബിൻ ഒഴിച്ച് മറ്റു മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലം ആയാണ് താരതമ്യം ചെയ്യുന്നതെങ്കിൽ താരതമ്യേന മലയാളത്തിൽ പുതുമുഖം കൂടി ആയ സാമുവൽ ആവശ്യപ്പെടുന്നതിന് അർത്ഥമില്ല. കൂടാതെ വർണവിവേചനം മൂലം ആണ് തനിക്ക് വേണ്ടത്ര പ്രതിഫലം ലഭിക്കാത്തതും എന്നാണ് സാമുവൽ ഇപ്പോൾ ഇതിനായി ചൂണ്ടിക്കാണിക്കുന്ന കാരണം. എന്നാൽ ചിത്രത്തിന്റെ പോസ്റ്ററുകൾ മുതൽ റിലീസ് വരെ എല്ലായിപ്പോഴും സൗബിനോളം തന്നെ പ്രാധാന്യം നിർമ്മാതാക്കൾ സാമുവലിനു നൽകിയിട്ടുണ്ട് താനും. സാമുവലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ തനിക്ക് എതിരായി കമന്റുകൾ ഇടുന്നവരെ സാമുവൽ ബ്ളോക് ചെയ്താണ് സാമുവല്‍ മറുപടി കൊടുത്തത്. വ്യക്തമായ മറുപടി നൽകാതെ ഉള്ള ആരോപണം ആയതിനാൽ തന്നെ ഒരു പത്തൊൻപത് കാരന്റെ പക്വതതയില്ലയ്മ ആയാണ് പലരും ഈ വെളിപ്പെടുത്തലിനെ വിലയിരുത്തുന്നത്. ചിത്രത്തിന്റെ വിജയഘോഷങ്ങൾക്ക് ശേഷം ഇന്നലെ നാട്ടിൽ തിരിച്ചു എത്തിയതിനു ശേഷം ആയിരുന്നു സാമുവലിന്റെ പ്രതികരണം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close