നൈജീരിയയിൽ നിന്നുള്ള ആ സുഡാനി സാമുവൽ അബിയോള റോബിൻസൺ..

Advertisement

ചുരുങ്ങിയകാലം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും, ജനങ്ങളുടെ ഇഷ്ടതാരമായി മാറുകയും ചെയ്ത നടനാണ് സൗബിൻ ഷാഹിർ. തന്റെ മുഖത്തെ നിഷ്കളങ്കതയും, കണ്ണിലെ തിളക്കവും ജനങ്ങളെ മയക്കുന്ന വിധത്തില്‍ ഉള്ളവ ആയിരുന്നു. തനിക്കു ഏതു കഥാപാത്രവും കയ്യില്‍ ഒതുങ്ങും എന്ന വിവരം തന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സൗബിൻ നമ്മുക്ക് കാട്ടി തന്നു.

അടുത്തതായി സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാവുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ ദുല്‍ക്കര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിരുന്നു. സൗബിൻ ഷാഹിറിനൊപ്പം ഈ ചിത്രത്തിൽ മറ്റൊരു അവതരിപ്പിക്കുന്നത് സാമുവൽ അബിയോള റോബിൻസൺ എന്ന നൈജീരിയൻ നടനാണ്. നൈജീരിയൻ ടെലിവിഷൻ സീരീസ് ആയ ദി മിഡിൽമെന്നിലാണ് സാമുവൽ ഇതിനുമുൻപ് അഭിനയിച്ചത്. സൗബിനോപ്പമുള്ള സാമുവലിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Advertisement

നവാഗതനായ സക്കറിയ മൊഹമ്മദാണ്‌ ഈ ചിത്രത്തിന്റെ സംവിധായകൻ. ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷൈജു ഖാലിദും, സമീർ താഹിറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷൈജു ഖാലിദ് തന്നെയാണ് ഛായാഗ്രഹണവും നിർവഹിക്കുക എന്ന മറ്റൊരു പ്രേത്യേകതയും ചിത്രത്തിനുണ്ട്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഹാപ്പി ഹാവേഴ്സ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.

മുഹ്സിൻ പാരാരിയും, സക്കറിയയും ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കുന്നത്. നൗഫൽ എഡിറ്റിംഗ് നിർവഹിക്കുന്നത്. റെക്സ് വിജയനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close