
ബോളിവുഡിലെ സുൽത്താനായ സൽമാൻ ഖാൻ ആയിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ട്രോളർമാരുടെ ഇര. കുറച്ചു ദിവസം മുൻപ് സൽമാൻ ഖാൻ സോഷ്യൽ മീഡിയ വഴി പങ്കു വെച്ച ഒരു ചിത്രമാണ് ട്രോളുകൾക്കു കാരണമായി മാറിയത്. കർഷകർക്ക് ആദരമർപ്പിച്ച്, ശരീരം മുഴുവൻ ചെളി പുരണ്ടിരിക്കുന്ന ചിത്രമാണ് അന്ന് സൽമാൻ പങ്കുവച്ചത്. എന്നാൽ അത് വെറും ഫോട്ടോഷൂട്ട് മാത്രമാണെന്നും യഥാർത്ഥത്തിൽ പാടത്തിറങ്ങുകയോ കൃഷി ചെയ്യുകയോ ചെയ്യാത്ത ആളാണ് സൽമാൻ ഖാൻ എന്നും കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നുയർന്നതു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കളിയാക്കി ഒരുപാട് ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇപ്പോഴിതാ ആ ട്രോളുകൾക്കൊക്കെ മറുപടിയുമായി ഒരു വീഡിയോ പങ്കു വെച്ച് കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് സൽമാൻ. പാടത്തിറങ്ങി ഞാറ് നടുന്ന തന്റെ വീഡിയോ ആണ് സൽമാൻ ഖാൻ പങ്കു വെച്ചിരിക്കുന്നത്.
പാടത്തെ ജോലി കഴിഞ്ഞതിനു ശേഷം ചെളി നിറഞ്ഞ തന്റെ ശരീരം അദ്ദേഹം കഴുകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അതിനു മുൻപ് തന്നെ ട്രാക്ടർ ഓടിച്ച് നിലമുഴുത് മറിക്കുന്ന വീഡിയോയും സൽമാൻ ഖാൻ പുറത്തു വിട്ടിരുന്നു. ഈ കഴിഞ്ഞ മാർച് മാസത്തിൽ ലോക്ഡൗണിന് പിന്നാലെ തന്റെ ഫാം ഹൗസിലെത്തിയ താരം അവിടെ കൃഷിപ്പണികളുമായിയാണ് മുന്നോട്ടു പോകുന്നത്. തന്റെ ഫാമിൽ നിന്നുള്ള ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം ഈ സമയത്തു പങ്കു വെച്ചിരുന്നു. പനവേലിലാണ് അദ്ദേഹത്തിന്റെ ഫാം ഹൌസ് സ്ഥിതി ചെയ്യുന്നത്. അവിടെ ഏക്കറ് കണക്കിന് സ്ഥലത്തു സൽമാൻ ഖാൻ കൃഷി നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന രാധേ എന്ന ചിത്രമാണ് സൽമാൻ ഖാൻ നായകനായി എത്തുന്ന അടുത്ത റിലീസ്.
Rice plantation done . . pic.twitter.com/uNxVj6Its4
— Salman Khan (@BeingSalmanKhan) July 20, 2020