യേശുദാസ് ചെയ്തതിൽ ഒരു തെറ്റുമില്ല; തുറന്നടിച്ച് സലിംകുമാർ..

Advertisement

ദേശീയ അവാർഡ് വിതരണവും അതിനെത്തുടർന്നുള്ള മറ്റ് വിഷയങ്ങളും വലിയ ചർച്ചയ്ക്ക് വഴി വച്ചുകൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് സലിംകുമാർ പുതിയ വാദങ്ങളുമായി എത്തുന്നത്. ദേശീയ അവാർഡ് വിതരണ ദിവസം യേശുദാസിനോടൊപ്പം ഫോട്ടോയെടുക്കാനായി ഒരു യുവാവ് ശ്രമിച്ചതും പിന്നീട് യേശുദാസ് ഫോണ് തട്ടി മാറ്റിയതും ചിത്രം ഡിലീറ്റ് ആക്കിയതുമെല്ലാം നവ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. യേശുദാസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അന്ന് പൊതുസമൂഹത്തിൽ ഉണ്ടായത്. പോരാഞ്ഞ് അന്നേ ദിവസം നടന്ന അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കുകയും ഭൂരിപക്ഷം അവാർഡ് ജേതാക്കളും വിട്ട് നിന്നപ്പോഴും അദ്ദേഹം ദേശീയ അവാർഡ് കൈപ്പറ്റുകയും ചെയ്തു. വലിയ വിവാദമായി വിഷയത്തിൽ യേശുദാസിനെ അനുകൂലിച്ചുകൊണ്ടാണ് ഇപ്പോൾ സലിംകുമാർ രംഗത്തെത്തിയിരിക്കുന്നത്.

യേശുദാസ് ചെയ്തതിൽ എന്താണ് തെറ്റ് എന്നാണ് സലിംകുമാർ ചോദിക്കുന്നത്. സെൽഫി എന്നത് ഒരാളുടെ സമ്മതത്തോടുകൂടി എടുക്കേണ്ട ഒന്നാണ് അല്ലെങ്കിൽ മറ്റ് സാധാരണ ചിത്രങ്ങൾ പോലെ ദൂരെ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എടുക്കാം. ഇതൊന്നുമില്ലാതെ അനുവാദം പോലും ചോദിക്കാതെ എടുത്തുകൊണ്ടാണ് ഇത്രയും ഏറെ പ്രശ്നങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പറയുകയുണ്ടായി. പുരസ്കാരം സ്വീകരിച്ചതിലും അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് തെറ്റാണെന്നും സലിംകുമാർ പറഞ്ഞു. മറ്റെല്ലാവർക്കും പുരസ്കാരം നിരസിക്കുന്നതിനുള്ള പോലെത്തന്നെ അവകാശം പുരസ്കാരം സ്വീകരിക്കുന്നതിനും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെട്ട് സംസാരിക്കുന്നതിനെ സലിംകുമാർ വിമർശിച്ചു. നിരവധിപേരാണ് ഇതിനോടകം യേശുദാസിനെയും അവാർഡ് കൈപ്പറ്റിയ ജയരാജിനുമെതിരെ എത്തിയത്. മുൻപ് ആദാമിൻറെ മകൻ അബു എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് സലിം കുമാറിനെ മുൻപ് ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close