ഒന്നുകിൽ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കിൽ ജഗദീഷിനേയോ കുഞ്ചാക്കോ ബോബനേയോ വിളിക്കുക; സലിം കുമാറിന്റെ പ്രസംഗം ശ്രദ്ധ നേടുന്നു..!

Advertisement

നടൻ കുഞ്ചാക്കോ ബോബനെ പ്രശംസിച്ച് പ്രശസ്ത നടൻ സലിം കുമാർ നടത്തിയ പ്രസംഗം ശ്രദ്ധ നേടുകയാണ്. കുഞ്ചാക്കോ ബോബൻ പഠിച്ച ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാർ കുഞ്ചാക്കോ ബോബനെ പ്രശംസിച്ചു സംസാരിച്ചത്. പുതിയ തലമുറയിലെ തനിക്കറിയാവുന്ന താരങ്ങളിൽ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്നാണ് സലിം കുമാർ തന്റെ പ്രസംഗത്തിൽ പറഞ്ഞത്. ഒരു പാർട്ടി വന്ന്, മയക്കുമരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാൻ തന്നെ വിളിച്ചപ്പോൾ താൻ വരില്ല എന്ന് പറഞ്ഞു എന്നും, കാരണം, താൻ സിഗരറ്റ് വലിക്കും എന്നും സലിം കുമാർ പറയുന്നു

സിഗരറ്റ് മയക്കു മരുന്നല്ലെങ്കിൽ പോലും അതൊരു മയക്കു മരുന്ന് തന്നെയാണ് എന്നും സലിം കുമാർ പറയുന്നു. തന്നെ വിളിക്കാൻ വന്നവരോട് താൻ നിർദേശിച്ചത് “ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കിൽ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ” എന്നാണെന്നും സലിം കുമാർ പറയുന്നു. സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി വരുന്ന വ്യാജ മരണ വാർത്തകളെക്കുറിച്ചും തന്റെ പ്രസംഗത്തിൽ സലിം കുമാർ സംസാരിച്ചു.

Advertisement

തനിക്കൊരു അസുഖം പിടിച്ചപ്പോൾ വാട്ട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും ആളുകൾ തന്റെ പതിനാറടിയന്തിരം നടത്തി എന്നും അങ്ങനെ സ്വന്തം മരണം കണ്ടു കണ്ണു തള്ളിപ്പോയ ഒരാളാണ് താൻ എന്നും ഹാസ്യ രൂപത്തിൽ സലിം കുമാർ പറയുന്നു. ആളുകൾ താൻ മരിച്ചെന്നു പറഞ്ഞത്, താൻ നല്ല ബോധത്തോടെ ഇന്റൻസീവ് കെയർ യൂണിറ്റിൽ കിടക്കുമ്പോഴാണ് എന്നും സലിം കുമാർ കൂട്ടിച്ചേർത്തു. ഇതോടൊപ്പം മരണത്തെ കുറിച്ചും തന്റെ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ടീച്ചറിനെ കുറിച്ചുമെല്ലാം വളരെ രസകരമായി സലിം കുമാർ അവിടെ സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. സിനിമയിൽ ഒരുപാട് ചിരിപ്പിക്കുന്ന ഈ താരം പലപ്പോഴും ഏറെ ചിന്തിക്കാൻ വക നൽകുന്ന കാര്യങ്ങൾ ആണ് തന്റെ പ്രസംഗങ്ങളിൽ കൂടി പറയാറുള്ളത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close