
പ്രശസ്‌ത സിനിമ നടിയെ ആക്രമിച്ച കേസിന്‍റെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ സലീം കുമാര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് നടിയെ മാനസികമായി തളര്‍ത്തി എന്ന് നടനും സംവിധായകനുമായ ലാല്‍. ആക്രമത്തിന് ഇരയായ നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണം എന്നായിരുന്നു സലീം കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍. പിന്നീട് വിവാദമായെന്ന് തോന്നിയപ്പോൾ സലീം കുമാര്‍ മാപ്പ് പറഞ്ഞു പോസ്റ്റിലെ ആ ഭാഗം ഒഴിവാക്കിയെങ്കിലും സലീം കുമാര്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു ഒട്ടേറെ പേര്‍ രംഗത്ത് വന്നു.
സലീം കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവളെ ഒരുപാട് വേദനിപ്പിച്ചു. സലീമേട്ടന്‍ തന്‍റെ അടുത്ത സുഹൃത്ത് ആണെന്നും അവള്‍ വിളിച്ചപ്പോള്‍ പറഞ്ഞു. അതിനു ശേഷം ഞാന്‍ സലീം കുമാറിനെ വിളിച്ച് ആ പോസ്റ്റ് മോശമായി പോയി എന്നു പറഞ്ഞിരുന്നു. അവനോടു എനിക്കു അങ്ങനെ പറയാനുള്ള അടുപ്പമുണ്ട്. ഞാന്‍ ഈ കാര്യം അറിയിച്ചപ്പോള്‍ അവളെ വേദനിപ്പിക്കണമെന്ന് ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നാണ് സലീം കുമാര്‍ പറഞ്ഞത്. അവളോട് നേരിട്ട് മാപ്പ് പറയാമെന്ന് പറഞ്ഞു- ലാല്‍ പറയുന്നു.
ഇതേ സമയം ആക്രമത്തിന് ഇരയായ നടിയ്ക്ക് പ്രതിയായ പള്‍സര്‍ സുനിയുമായി സൌഹൃദം ഉണ്ടെന്ന് ലാല്‍ പറഞ്ഞതായി ദിലീപ് ഒരു ചാനല്‍ ഷോയില്‍ പറയുകയുണ്ടായി
അതേ കുറിച്ചും ലാല്‍ വിശദീകരണം നല്‍കുകയുണ്ടായി. ഹണീ ബീ 2വിന്‍റെ ഷൂട്ടിങ്ങ് ഗോവയില്‍ നടക്കുമ്പോള്‍ പള്‍സര്‍ സുനി ഡ്രൈവര്‍ ആയി അവിടെയുണ്ടായിരുന്നു. കുറച്ചു പേര്‍ മാത്രമുള്ള ഷൂട്ടിങ്ങ് സംഘം ആയതിനാല്‍ നടിക്ക് പള്‍സര്‍ സുനിയെ പരിചയമുണ്ടാകും എന്നാണ് ഞാന്‍ ദിലീപിനോട് പറഞ്ഞത്. ഈ വിഷയത്തില്‍ ഉയരുന്ന ആരോപണങ്ങളില്‍ ദിലീപ് ഏറെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാന്‍ ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയല്ല ദിലീപ്. ലാല്‍ കൂട്ടിച്ചേര്‍ത്തു.