സലീം കുമാറിന്റെ തലവര മാറ്റിയ ആ രാത്രി; തെങ്കാശിപ്പട്ടണത്തിൽ എത്തിയ കഥ ഇങ്ങനെ

Advertisement

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് സലിം കുമാർ. മികച്ച നടനുള്ള ദേശീയ പുരസ്‍കാരമടക്കം നേടിയെടുത്ത ഈ നടൻ ഒരു മികച്ച സംവിധായകനായും പേരെടുത്തു കഴിഞ്ഞു. മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാളായ സലിം കുമാർ 1990 കളുടെ അവസാനത്തോടെയാണ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുന്നത്. സലിം കുമാർ എന്ന നടന്റെ തലവര മാറ്റിയെഴുതിയ ചിത്രമായിരുന്നു രണ്ടായിരാമാണ്ടിൽ റിലീസ് ചെയ്ത തെങ്കാശിപ്പട്ടണം. റാഫി- മെക്കാർട്ടിൻ ടീം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരേഷ് ഗോപി, ലാൽ, ദിലീപ്, കാവ്യാ മാധവൻ, ഗീതു മോഹൻദാസ്, സംയുക്ത വർമ്മ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലാൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു മുഴുനീള ഹാസ്യ കഥാപാത്രത്തെയാണ് സലിം കുമാർ അവതരിപ്പിച്ചത്. എന്നാൽ ഈ കഥാപാത്രത്തിലേക്ക് സലിം കുമാറിനെ എത്തിച്ചത് അതിനു മുൻപ് അദ്ദേഹം ചെയ്ത സത്യമേവ ജയതേ എന്ന സുരേഷ് ഗോപി- വിജി തമ്പി ചിത്രത്തിലെ വേഷമാണ്.

Advertisement

ഇത് സലിം കുമാറും സുരേഷ് ഗോപിയും തുറന്നു പറയുന്ന, നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലെ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. തെങ്കാശിപ്പട്ടണത്തിൽ ആദ്യം വളരെ ചെറിയ ഒരു വേഷമായിരുന്നു സലിം കുമാറിന്. എന്നാൽ കുതിരവണ്ടിക്കാരനായുള്ള ഒരു നിർണ്ണയാക വേഷം ചെയ്യേണ്ട ഇന്ദ്രൻസ് മറ്റു ചിത്രങ്ങളുടെ തിരക്കിലായപ്പോൾ ഇന്ദ്രൻസിന്റെ ആ വേഷവും കൂടി സലിം കുമാറിന്റെ കഥാപാത്രത്തിനൊപ്പം വിളക്കി ചേർത്ത്, സലിം കുമാർ കഥാപാത്രത്തെ ഒരു മുഴുനീള വേഷമാക്കി മാറ്റുകയായിരുന്നു സംവിധായകർ. സലിം കുമാറിന്റെ കാര്യത്തിൽ ആദ്യം ലാലിന് ഒരു ആത്മവിശ്വാസകുറവ് ഉണ്ടായിരുന്നു എങ്കിലും സത്യമേവ ജയതേ എന്ന ചിത്രം തൃപ്പൂണിത്തുറ ഉള്ള ഒരു തീയേറ്ററിൽ തേർഡ് ഷോ ഇട്ടു കണ്ടതിനു ശേഷമാണു സലിം കുമാർ തെങ്കാശിപ്പട്ടണത്തിലെ ആ മുഴുനീള വേഷം ചെയ്യുന്നു എന്ന കാര്യം അവർ ഉറപ്പിച്ചത്. ഈ കാര്യം ഓർത്തെടുത്തു പറയുന്നത് സുരേഷ് ഗോപിയാണ്. ആ ഒറ്റ രാത്രി കൊണ്ടാണ് തന്റെ തലവര തന്നെ മാറുന്നത് എന്നും സലിം കുമാർ പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close