മയൂഖം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ വ്യക്തിയാണ് സൈജു കുറുപ്പ്. ഒരുപാട് സഹനടൻ വേഷങ്ങളിലൂടെ അദ്ദേഹം പിന്നീട് ഏറെ ശ്രദ്ധേയമാവുകയായിരുന്നു ഗൗരവവും പ്രതിനായക സ്വഭാവമുള്ള കഥാപാത്രങ്ങളിൽ നിന്ന് ഹാസ്യ നടനിലേക്ക് അദ്ദേഹം മാറുകയായിരുന്നു. 2014 ൽ പുറത്തിറങ്ങിയ ആട് എന്ന സിനിമയിൽ അറക്കൽ അബുവായി അദ്ദേഹം നിറഞ്ഞാടുകയായിരുന്നു. മിഥുൻ മാനുവൽ ചിത്രത്തിലെ ഈ പ്രകടനം മൂലം ഒരുപാട് ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ആടിന്റെ രണ്ടാം ഭാഗത്തിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച ഹാസ്യ താരത്തിനുള്ള വനിതയുടെ ഫിലിം അവാർഡ് സൈജു കുറുപ്പിനെ തേടിയെത്തിയിരിക്കുകയാണ്. അവാർഡ് ലഭിച്ചതിന് ശേഷം സൈജു കുറുപ്പിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
സിനിമയിൽ കോമഡി റോൾ ചെയ്യുക എന്നത് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്ന് സൈജു കുറുപ്പ് വ്യക്തമാക്കി. സുരാജ് വെഞ്ഞാറമൂടും സലിം കുമാറും ചെയ്യുന്നത് പോലെ കോമഡി ചെയ്യുവാനാണ് അച്ഛൻ തന്നോട് നിർദ്ദേശിച്ചിരുന്നതെന്ന് താരം പറയുകയുണ്ടായി. തന്റെ കോണ്ഫിഡൻസ് കൂട്ടാനായി സുരാജിനോട് ഇടക്കെ കോമഡി പറയാറുണ്ടെന്നും ചിരിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കാനും പറയാറുണ്ടന്ന് സൈജു കുറിപ്പ് തുറന്ന് പറയുകയുണ്ടായി. സുരാജ് തന്നെ പ്രോത്സാഹിപ്പിക്കാതെ ഇതൊക്കെ ഒരു കോമഡിയാണോ എന്ന് തമാശ രൂപേണ പറയാറുണ്ടെന്നും താരം വ്യക്തമാക്കി. അച്ഛൻ ഇപ്പോൾ കൂടെയില്ലെങ്കിലും വേറൊരു ലോകത്ത് നിന്ന് തന്നെ അനുഗ്രഹിക്കുന്നുണ്ടെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു. അച്ഛാ കാണുന്നിലെ ബെസ്റ്റ് കൊമേഡിയൻ അവാർഡാണ് താൻ വാങ്ങിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.