കശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല: സായ് പല്ലവി

Advertisement

തന്റെ അഭിനയ മികവും സൗന്ദര്യവും നൃത്ത വൈദഗ്ധ്യം കൊണ്ടും വലിയ ആരാധക വൃന്ദത്തെ നേടിയ തെന്നിന്ത്യൻ നായികയാണ് സായ് പല്ലവി. അതോടൊപ്പം തന്നെ, പല വിഷയങ്ങളിലുമുള്ള തന്റെ നിലപാടുകൾ കൊണ്ടും ഈ നടി വലിയ ശ്രദ്ധയും കയ്യടിയും നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കൽ കൂടി തന്റെ ശക്തമായ അഭിപ്രായ പ്രകടനത്തിലൂടെ ശ്രദ്ധ നേടുകയാണ് സായ് പല്ലവി. തന്റെ ഏറ്റവും പുതിയ ചിത്രമായ വിരാട പര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ടു നടന്ന ഒരു മാധ്യമ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണമുണ്ടായത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവും താൻ കാണുന്നില്ലായെന്നാണ് സായ് പല്ലവി പറയുന്നത്.

Advertisement

താൻ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ലായെന്നാണ് സായ് പല്ലവിയുടെ രാഷ്ട്രീയ നിലപാട് ചോദിച്ച അവതാരകനോട് അവർ പറഞ്ഞ മറുപടി. മാത്രമല്ല, ആശയപരമായി ഇടതാണോ വലതാണോ ശരിയെന്ന് തനിക്കറിയില്ലായെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. കശ്മീര്‍ ഫയല്‍സ് എന്ന ഹിന്ദി ചിത്രത്തില്‍, കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിക്കുന്നത് കണ്ടപ്പോൾ, ഈയടുത്ത കാലത്ത് പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയ സംഭവമാണ് ഓർമ്മ വന്നതെന്നും, ഈ രണ്ടു സംഭവങ്ങളും തമ്മിൽ ഒരു വ്യത്യാസവും കാണാൻ തനിക്ക് സാധിക്കുന്നില്ലെന്നും അവർ വിശദീകരിച്ചു. നല്ല മനുഷ്യനാകാനും അടിച്ചമർത്തപെട്ടവർക്ക് വേണ്ടി പ്രതികരിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സായ് പല്ലവി പറയുന്നു. റാണ ദഗ്ഗുബതി നായകനായെത്തുന്ന വിരാട പർവത്തിൽ ഒരു നക്സൽ കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close