പ്രേക്ഷക പ്രശംസ നേടി ‘രുധിരം’; ശ്രദ്ധ പിടിച്ചു പറ്റി “മെമ്പർ വർഗീസ്”

Advertisement

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘രുധിരം’ എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഉദ്വേഗജനകമായി തന്നെ കഥ പറയുന്ന ഒരു ചിത്രമാണ്. സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലറായെത്തുന്ന ചിത്രം മലയാളത്തിൽ പുതുമയുള്ളൊരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.

സംവിധായകന്‍റെ കഥയ്ക്ക് ജോസഫ് കിരൺ ജോർജും ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ചിത്രത്തിൽ രാജ് ബി ഷെട്ടി, അപർണ്ണ ബാലമുരളി എന്നിവർക്കൊപ്പം മികച്ച പ്രകടനം കൊണ്ട് മറ്റൊരു നടനും കയ്യടി നേടുന്നു. ചിത്രത്തിലെ “മെമ്പർ വർഗീസ്” എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ കോട്ടയം കോത്തല സ്വദേശിയായ കുമാരദാസ് ടി.എൻ എന്ന നടനാണത്. തന്റെ ആദ്യ മലയാള ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനമാണ് ഈ നടൻ കാഴ്ച്ചവെച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീറിനൊപ്പം ഒരുക്കിയ ഹ്രസ്വചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ കുമാരദാസ്, രാജ്യത്തെ മികച്ച തിയറ്റർ ഡയറക്ടർമാരിൽ ഒരാൾ കൂടിയാണ്.

Advertisement

ഹിന്ദി വെബ് സീരീസുകളിലും സിനിമകളിലും വേഷമിട്ടു ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുള നടൻ കൂടിയാണിദ്ദേഹം. പാമ്പാടി കെ ജി കോളജിൽ നിന്നാണ് കുമാര ദാസ് പഠിച്ചിറങ്ങിയത്. ശേഷം, ന്യൂഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ സംവിധാനം പഠിച്ച കുമാരദാസ്, ഡയറക്ടർ, ആക്ടർ, ഡിസൈനർ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി അഭിനയം പഠിച്ചിട്ടുള്ള കുമാരദാസ്, പോച്ചർ വെബ് സീരീസ്, വിശാൽ ഭരദ്വാജിന്റെ ഫുർസത്ത്, വിദ്യാ ബാലൻ അഭിനയിച്ച ദോ ഓർ ദോ പ്യാർ, സിറ്റി ഓഫ് ഡ്രീംസ്, അവരോധ് തുടങ്ങിയ വെബ് സീരിസ്, സിനിമ എന്നിവയിലൂടെ തന്റെ അഭിനയ പ്രതിഭ തെളിച്ച കലാകാരനാണ്.

ഇപ്പോഴിതാ രുധിരത്തിലെ മുഴുനീള വേഷം ഇദ്ദേഹമൊരു അസാധ്യ നടൻ ആണെന്നത് മലയാളി സിനിമാ പ്രേക്ഷകർക്കും കാണിച്ചു കൊടുത്തിരിക്കുകയാണ്. ഇതിലെ മെമ്പർ വർഗീസിനെ പൂർണ്ണതയിൽ എത്തിക്കാനായി ശരീര ഭാരം കുറച്ചും, ഡ്രൈവിംഗ് പഠിച്ചും, സംഘട്ടനത്തിൽ പരിശീലനം നേടിയും കുമാരദാസ് കാണിച്ചത്, തന്റെ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു അഭിനേതാവിന്റെ മനസ്സാണ്. ആക്ടിങ് ട്രെയിനർ കൂടിയാണ് കുമാരദാസ്. ഇടിമഴക്കാറ്റ്, ഷാഹി കബീറിന്റെ റോന്ത്, യൂജിൻ ചിറമ്മേലിന്റെ സൂത്രവാക്യം എന്നിവയാണ് ഇനി കുമാരദാസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ള മലയാള ചിത്രങ്ങൾ. ഇന്ത്യയിലെ ഏറ്റവും വലിയ റസിഡൻഷ്യൽ സ്‌കൂളായി വിഭാവന ചെയ്തിരിക്കുന്ന, അഹല്യ സ്‌കൂൾ ഓഫ് മീഡിയ സ്റ്റഡീസ് ആൻ്റ് ഫ്യൂചർ ടെക്നോളജിയിൽ (ASOMSAFT) സ്ക്രീൻ ആക്ടിംഗ് ഡിപ്പാർട്ട്മെൻ്റ് തലവനും, അസോസിയേറ്റ് പ്രൊഫസറും ആണ് നിലവിൽ കുമാരദാസ്. അതോടൊപ്പം, മലയാളം തമിഴ്, ഹിന്ദി ഭാഷ സിനിമ വെബ് സീരിസ്, അഡ്വർടെയ്സ് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഏതായാലും ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനത്തോടെ മലയാള സിനിമയിലെ തിരക്കുള്ള സാന്നിധ്യമാവുകയാണ് കുമാരദാസ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close