ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ്. രാജമൗലി ഒരുക്കിയ ആർ ആർ ആർ റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് 25 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന ഈ ചിത്രം ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലായി കൂടി റിലീസ് ചെയ്യും. ഇന്ത്യയിൽ മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ ആയാണ് ഈ ചിത്രം എത്തുക. ഇപ്പോഴിതാ, ഇതിന്റെ പ്രമോഷന്റെ ഭാഗമായി, പേര്‍ളി മാണിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ആർ ആർ ആർ ടീം മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. മലയാളത്തിലെ താരങ്ങളോട് ആരാധനയാണെന്ന് പറയുകയാണ് രാജമൗലി, റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ. ഈ അടുത്തിടെ കണ്ടത് മിന്നൽ മുരളി ആണെന്നും ഏറെ ഇഷ്ടപ്പെട്ടു എന്നും അവർ പറയുന്നു.
അതുപോലെ മോഹൻലാൽ അഭിനയിച്ച എല്ലാ ചിത്രങ്ങളും കാണാറുണ്ട് എന്നും അദ്ദേഹത്തിന്റെ വലിയ ആരാധകരാണ് തങ്ങളെന്നും റാം ചരൺ ഉൾപ്പെടയുള്ളവർ പറഞ്ഞു. അതുപോലെ ഇഷ്ടമാണ് പൃഥ്വിരാജ് എന്ന സംവിധായകനെ എന്നും അദ്ദേഹം സംവിധാനം ചെയ്തു മോഹൻലാൽ സർ അഭിനയിച്ച ലൂസിഫർ തന്റെ അച്ഛൻ ഇപ്പോൾ തെലുങ്കിൽ റീമേക് ചെയ്യുകയാണ് എന്നുള്ള കാര്യവും റാം ചരൺ പറയുന്നു. മലയാള സിനിമയോടും ഇവിടുത്തെ പ്രേക്ഷകരും ആരാധനയും ബഹുമാനവും ഉണ്ടെന്നും അവർ വെളിപ്പെടുത്തി. 1920 കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ആർ ആർ ആർ എന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. ആലിയ ഭട്ട് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗണും എത്തുന്നുണ്ട്.