കേരളത്തിലെ അഞ്ഞൂറിലധികം സ്‌ക്രീനുകളിൽ ആർ ആർ ആർ; ബ്രഹ്മാണ്ഡ ചിത്രം ഇന്ന് മുതൽ..!

Advertisement

ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആർ ഇന്ന് മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. കേരളത്തിലും വമ്പൻ റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് എത്തിക്കഴിഞ്ഞു. തമീൻസ് ഫിലിമ്സിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. പത്തു കോടി രൂപ നൽകിയാണ് അദ്ദേഹം ഈ ചിത്രം കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലെ അഞ്ഞൂറിൽ അധികം സ്‌ക്രീനുകളിൽ ആണ് ആർ ആർ ആർ റിലീസ് ചെയ്യാൻ പോകുന്നത്. ഒരു അന്യ ഭാഷ ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും റിലീസ് ആണ് ആർ ആർ ആറിന് ലഭിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി വേർഷനുകൾ ഇവിടെ റിലീസ് ചെയ്യുന്നുണ്ട്. അതിനൊപ്പം തന്നെ ഇതിന്റെ ടുഡി, ത്രീഡി, ഐമാക്സ് വേര്ഷനുകളും ഇവിടെ റിലീസ് ഉണ്ട്.

ജൂനിയർ എൻ ടി ആർ, റാം ചരൺ, ആലിയ ഭട്ട്, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം അഞ്ഞൂറ് കോടിക്ക് മുകളിൽ മുതൽ മുടക്കി നിർമ്മിച്ചിരിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ കോമരം ഭീം ആയി ജൂനിയർ എൻ ടി ആർ അഭിനയിച്ചപ്പോൾ, അല്ലൂരി സീതാരാമ രാജു ആയാണ് റാം ചരൺ വേഷമിട്ടത്. കെ കെ സെന്തിൽ കുമാർ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ്, സംഗീതം ഒരുക്കിയത് എം എം കീരവാണി എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close