ഇത്തിക്കരപ്പക്കിയുടെ ആ ചിത്രത്തിന് പിന്നിലെ രഹസ്യമെന്ത്; റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തുന്നു.

Advertisement

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ 30 മിനിറ്റോളം നീണ്ട രംഗം ചെയ്യാനെത്തിയ മോഹൻലാൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായാണ് മോഹൻലാൽ എത്തുന്നത്. ഇത്തിക്കരപ്പക്കിയുടെതായി പുറത്തുവന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചിരുന്നു. ഇന്നലെ പുറത്തു വന്ന ഇത്തിക്കരപ്പക്കിയുടെ പുതിയ ചിത്രങ്ങൾ വലിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ട്രോളുകളായും മറ്റു പോസ്റ്റുകൾ ആയും ഇതിനോടകം തന്നെ ഇത്തിക്കരപ്പക്കി സോഷ്യൽ മീഡിയ വാണു കഴിഞ്ഞു. എന്നാൽ ആ ചിത്രത്തിന്റെ പിന്നിലെ രഹസ്യം റോഷൻ ആൻഡ്രൂസ് പറയുകയാണ്. തന്നോളം പോന്ന ഒരു തെങ്ങിന്റെ മുകളിൽ ഒരു കാലുയർത്തി വച്ച് ചിത്രമായിരുന്നു ഇന്നലെ പുറത്തുവന്നത്. ഇത്തിക്കരപ്പക്കി എന്നാൽ മെയ്‌വഴക്കത്തിന്റെ ആൾരൂപമാണ് ഏതു വലിയ മരത്തിലും കേറും അതിനനുയോജ്യമായ ശരീരഭാഷയും മെയ്‌വഴക്കവും ഇത്തിക്കരപക്കിക്കുണ്ട്. പക്കി എന്നാൽ ചിത്രശലഭം എന്നാണ്. ഏതു മരങ്ങൾക്കിടയിലും അതിവേഗം തെന്നി പായുന്ന ധൃതഗതിയിൽ ചലിക്കുന്ന കള്ളനാണ് ഇത്തിക്കരപക്കി. അത്രമേൽ മെയ്‌വഴക്കമുള്ള ഇത്തിക്കരപക്കിയുടെ ചിത്രത്തിലെ ഒരു രംഗം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത് റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തി.

ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾക്കകമാണ് തരംഗമായി മാറിയത്. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, റോഷൻ ആൻഡ്രൂസ് സംവിധായകനായ ജൂഡ് ആന്റണി, അരുൺ ഗോപി, ജോജു ജോർജ് തുടങ്ങി നിരവധിപേർ ചിത്രം ഷെയർ ചെയ്യുകയുണ്ടായി. നിവിൻപോളി നായകനായ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം നടന്നു വരികയാണ്. ചിത്രത്തിൽ ഇത്തിക്കരപക്കിയുടെ രംഗങ്ങളെല്ലാം തന്നെ പൂർത്തിയാക്കിക്കഴിഞ്ഞു. മോഹൻലാലിനെ ചിത്രത്തിലെ എല്ലാവരും വളരെയധികം മിസ് ചെയ്യുന്നുവെന്ന് സംവിധായകൻ പറഞ്ഞു. ബോബി – സഞ്ജയ് തിരക്കഥ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രീകരണം പൂർത്തിയാക്കി ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close