തീവ്രം 2 ഇൽ നായകൻ പൃഥിരാജ്

Advertisement

ദുൽകർ സൽമാൻ നായകനായി അഞ്ചു വര്ഷം മുൻപേയെത്തിയ ചിത്രമാണ് രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത തീവ്രം. ഒരു പ്രതികാര കഥ പറഞ്ഞ ഈ ത്രില്ലർ ചിത്രം രൂപേഷിന്റെ ആദ്യത്തെ സംവിധാന സംരംഭം ആയിരുന്നു. അതിനു ശേഷം ടോവിനോ തോമസ്, ആസിഫ് അലി, ശ്രീനിവാസൻ എന്നിവരെ വെച്ച് യു ടൂ ബ്രൂട്ടസ് എന്ന കോമഡി ചിത്രവും രൂപേഷ് ഒരുക്കിയിരുന്നു.

തീവ്രം എന്ന രൂപേഷിന്റെ ആദ്യ ചിത്രം ബോക്സ് ഓഫീസിൽവമ്പൻ വിജയം നേടിയില്ലെങ്കിലും മികച്ച അഭിപ്രായവും അഭിനന്ദനവും നേടിയ സിനിമയായി അത് മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറെടുക്കുകയാണ്‌ രൂപേഷ് . പക്ഷെ ഈ രണ്ടാം ഭാഗത്തിൽ ദുൽകർ സൽമാൻ ഉണ്ടാവില്ല, പകരം സൂപ്പർ താരം പ്രിത്വി രാജ് സുകുമാരൻ ആയിരിക്കും ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.

Advertisement

രണ്ടാം ഭാഗത്തിന്റെ തിരക്കഥ രചന പുരോഗമിക്കുകയാണ് എന്നും, അഭിനേതാക്കൾ എന്ന നിലയിൽ രൂപേഷും പ്രിത്വിയും തിരക്കിൽ ആയതിനാൽ 2019 ഇൽ മാത്രമേ ഈ ചിത്രം ഉണ്ടാവുകയുള്ളു എന്നും രൂപേഷ് അറിയിച്ചു.

ചെറുപ്പത്തിൽ സ്ഫടികം എന്ന ബ്ലോക്ബസ്റ്റർ എവർഗ്രീൻ മോഹൻലാൽ ചിത്രത്തിൽ ആട് തോമയെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ട് അഭിനയ രംഗത്ത് വന്ന രൂപേഷ് പിന്നീട് ഈ വര്ഷം ഇറങ്ങിയ ഒരു മെക്സിക്കൻ അപാരത എന്ന ടോം ഇമ്മട്ടി ചിത്രത്തിലെ വില്ലനായാണ് അഭിനയിച്ചത്. ഇപ്പോൾ ഏകദേശം നാലോളം ചിത്രങ്ങൾ ആണ് രൂപേഷ് കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതിൽ ആദ്യം എത്തുന്നത് അംഗരാജ്യത്തെ ജിമ്മന്മാർ എന്ന ചിത്രം ആയിരിക്കും.

തീവ്രത്തിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ തുടർച്ച ആയിരിക്കില്ല എന്നും അതേ സ്വഭാവമുള്ള കഥ പറയുന്ന മറ്റൊരു ചിത്രം ആയിരിക്കും എന്നാണ് രൂപേഷ് പറയുന്നത്. പ്രിത്വി രാജ് ആട് ജീവിതവും അതുപോലെ തന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫറും തീർത്തതിന് ശേഷം ആയിരിക്കും ഈ പ്രോജെക്ടിലേക്കു എത്തുന്നത്.

ഏതായാലും ഇത് ഒരു ത്രില്ലർ ചിത്രം എന്നതുപോലെ ഒരു മാസ്സ് എന്റെർറ്റൈനെറും ആയിരിക്കും എന്നാണ് രൂപേഷ് നൽകുന്ന സൂചന.

Advertisement

Copyright © 2017 onlookersmedia.

Press ESC to close