13 വർഷത്തെ അദ്ധ്വാനം ഒരാൾ കണ്ടതിന് ആയിരം നന്ദി: റോണി ഡേവിഡ്

Advertisement

മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് റോണി ഡേവിഡ്. ഓരോ സിനിമയിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം അവതരിപ്പിക്കുന്നത്. ആനന്ദത്തിലെ മാഷും ഉണ്ടയിലെ പോലീസ് ഉദ്യോഗസ്ഥനും ഹെലനിലെ ഷോപ്പ് മാനേജറും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങൾ ആയിരുന്നു. ജൂനിയർ ആര്ടിസ്റ്റായി മലയാള സിനിമയിൽ വന്ന താരം 2008 ൽ പുറത്തിറങ്ങിയ മേജർ രവി ചിത്രമായ കുരുക്ഷേത്ര എന്ന ചിത്രത്തിലാണ് ശ്രദ്ധ നേടുന്നത്. 13 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഛോട്ടാ മുംബൈ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വിനായകന്റെയൊപ്പം റോണി നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ ഒരു വ്യക്തിയാണ് റോണിയെ ഛോട്ടാ മുംബൈയിൽ നിന്ന് കണ്ടുപിടിക്കുകയും ചിത്രം പങ്കുവെക്കുകയും ചെയ്തത്.

ഛോട്ടാ മുംബൈയിൽ വിനായകന്റെ അടുത്ത് നിൽക്കുന്ന പച്ച ഷർട്ട് ഇട്ടിരിക്കുന്ന ആളിനെ മനസിലായോ ഇപ്പോൾ തിരക്കുള്ള ഒരു സഹനടനായി അദ്ദേഹം വളർന്നുവെന്നും ഹെലനിലെ റോണിയുടെ മികച്ച പ്രകടനത്തെയും പ്രശംസിച്ചുമായിരുന്നു പോസ്റ്റ്. പോസ്റ്റിന് മറുപടിയുമായി സാക്ഷാൽ റോണി ഡേവിഡ് തന്നെ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. 13 വർഷത്തെ അദ്ധ്വാനം ഒരാൾ കണ്ടതിന് ആയിരം നന്ദിയെന്നാണ് അദ്ദേഹം കുറിച്ചത്. ജൂനിയർ ആര്ടിസ്റ്റിൽ നിന്ന് തിരക്കുള്ള സഹനടനിലേക്ക് ഉയർന്ന് വരുവാൻ വേണ്ടി വന്നത് 13 വര്ഷങ്ങളാണ്. ഒരു നടൻ എന്നതിലുപരി എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോക്ടർ കൂടിയാണ് റോണി ഡേവിഡ്. റോണി അവസാനമായി അഭിനയിച്ചത് ടോവിനോ ചിത്രമായ ഫോറൻസിക്കിലായിരുന്നു. എ.സി.പി ദാനോ മാമനായി അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close