ഗുരുവായൂരപ്പനെ തൊഴുതു നിൽക്കുന്നത് പോലെ മമ്മൂട്ടിയെ തൊഴുത് നിന്ന അമ്മയെ ഇന്നും ഓർക്കുന്നുവെന്ന് റോണി ഡേവിഡ്

Advertisement

ആനന്ദം, കാമുകി എന്നീ ചിത്രങ്ങളിലൂടെ അദ്ധ്യാപകനായി പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തിയാണ് റോണി ഡേവിഡ്. മലയാള സിനിമയിൽ സഹനടനായി, പ്രതിനായകനായി ഒരുപാട് നല്ല വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. മമ്മൂട്ടി ചിത്രമായ ഉണ്ടയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഉണ്ടയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെച്ചു റോണി രംഗത്തെത്തിയിരിക്കുകയാണ്. താൻ പഠിച്ച എം.ബി.ബി.എസിനെക്കാൾ വലിയ പാഠമായിരുന്നു ഉണ്ട എന്ന ചിത്രമെന്നും തനിക്ക് ഒരുപാട് അറിവ് പകർന്ന് നൽകിയ അധ്യാപകൻ കൂടിയായിരുന്നു മമ്മൂക്കയെന്ന് റോണി വ്യക്തമാക്കി.

വയസ്സായ ഒരമ്മ ഉണ്ട സിനിമയുടെ ചിത്രീകരണ സമയത്ത് സെറ്റിൽ വരുകയുണ്ടായി. മമ്മൂട്ടിയെ കാണാനാണ് അമ്മ അത്രേം ദൂരം താണ്ടിയെത്തിയതെന്ന് റോണി പറയുകയുണ്ടായി. ഗുരുവായൂരപ്പന്റെ മുന്നിൽ തൊഴിത് നിൽക്കുന്നത് പോലെ കുറെയേറെ നേരം ആ അമ്മ മമ്മൂട്ടിയെ തൊഴിതു നിൽക്കുകയായിരുന്നുവെന്ന് റോണി സൂചിപ്പിക്കുകയുണ്ടായി. തൊഴുതു പിടിച്ച കൈ താഴെയിടുവാൻ അമ്മ തയ്യാറായിരുന്നില്ല, ദൂരെ നിന്ന് ഈ ദൃശ്യം കണ്ട മമ്മൂട്ടി അമ്മയുടെ അടുത്തേക്ക് ഓടി വരുകയായിരുന്നു. അപ്പോൾ ആ അമ്മയുടെ വാക്കുകളാണ് തന്നെ ഞെട്ടിച്ചതെന്ന് റോണി വെളിപ്പെടുത്തി. മതി, തനിക്ക് ഇത് മതി ഇനി മരിച്ചാലും കുഴപ്പമില്ല എന്ന് പറഞ്ഞുകൊണ്ട് ആ അമ്മ തിരിഞ്ഞു നടന്നു പോവുകയായിരുന്നു എന്ന് താരം അഭിപ്രായപ്പെട്ടു. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന മമ്മൂക്കയുടെ മുഖം തന്റെ മനസ്സിൽ ഇപ്പോഴും ഉണ്ടെന്ന് റോണി അഭിമുഖത്തിൽ വ്യക്തമാക്കി. ഒരിക്കൽ തന്റെ അഭ്യർത്ഥന മാനിച്ചു മമ്മൂട്ടി പേരൻപ് സിനിമയുടെ ഡബ്ബിങ് സ്റ്റുഡിയോയിൽ തന്നെ കൊണ്ടു പോയിട്ടുണ്ടെന്നും തന്റെ ജീവിതത്തിൽ മറക്കാനാവാത്ത നിമിഷം ആണെന്നും ഉണ്ട എന്ന ചിത്രത്തിലും ശബ്ദം കൊണ്ടും ഭാവം കൊണ്ടും മമ്മൂട്ടി വിസ്മയിപ്പിക്കുമെന്ന് റോണി വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close