മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ നായകന്മാരാക്കി 150-200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക റിസ്‌കാണ്; വെളിപ്പെടുത്തി നിർമ്മാതാവ്

Advertisement

മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ ബാനറുകളിലൊന്നായ ഓഗസ്റ്റ് ഫിൽംസിന്റെ സാരഥിളിലൊരാളാണ് ഷാജി നടേശൻ. ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുള്ള ഓഗസ്റ്റ് ഫിലിംസ്, ഇപ്പോൾ ഫെല്ലിനി ഒരുക്കിയ ഒറ്റ് എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. തമിഴിലും മലയാളത്തിലുമായൊരുക്കിയ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇപ്പോഴിതാ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയുടെ പാൻ ഇന്ത്യൻ സാധ്യതകളെ കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകൾ ശ്രദ്ധ നേടുകയാണ്. ബഡ്ജറ്റ് എന്നതും മാർക്കറ്റ് എന്നതും മലയാള സിനിമയ്ക്കു ഇപ്പോഴും ഒരു വിഷയം തന്നെയാണെന്ന് ഷാജി നടേശൻ പറയുന്നു. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് പോലും 150-200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക റിസ്‌കാണ് എന്നാണ് അദ്ദേഹം പറയുന്നത്.

Advertisement

എന്നാൽ അവരും കൂടിയുൾപ്പെട്ട വമ്പൻ ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ദുല്‍ഖര്‍, പൃഥ്വിരാജ്, ടോവിനോയെപ്പോലുള്ള താരങ്ങള്‍ ഇന്ത്യയാകെ അറിയുന്ന താരങ്ങളായി മാറിയത് കൊണ്ട് തന്നെ, എല്ലാവരും ഉള്‍പ്പെടുന്ന വലിയ സിനിമ ഉണ്ടായാല്‍ നന്നായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഓള്‍ ഇന്ത്യ ലെവലില്‍ റിലീസ് ചെയ്യാവുന്ന തരത്തിലുള്ള ഒരു പ്രമേയവും പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളും ഉണ്ടെങ്കിൽ തന്നെ വലിയ ഒരു തുക സിനിമയ്ക്കു കളക്ഷൻ ലഭിക്കുമെന്നാണ് അദ്ദേഹം വിശദമാക്കുന്നത്. വലിയ തുക മുടക്കാന്‍ ധൈര്യമുള്ള പ്രൊഡക്ഷന്‍ കമ്പനികള്‍ മലയാളത്തില്‍ ഇല്ലെന്നതാണ് ഒരു വിഷയമെന്നും, ഇത്രയും റിസ്‌ക് എടുത്താല്‍ അത് തിരിച്ച് കിട്ടുമോയെന്ന പേടി എല്ലാവരുടെയുമുള്ളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close