20 വർഷം മുൻപ് ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്തുനിന്ന പെൺകുട്ടി..!

Advertisement

1997 ൽ ആണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന വമ്പൻ ഹിറ്റിലൂടെ കുഞ്ചാക്കോ ബോബൻ എന്ന നടൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്റെ വിജയത്തോടെ കേരളത്തിലെ യുവാക്കൾക്കിടയിൽ കുഞ്ചാക്കോ ബോബൻ തരംഗമായി മാറി. ക്യാമ്പസുകളുടേയും കോളേജ് പിള്ളേരുടെയും ഹരമായി മാറിയ കുഞ്ചാക്കോ ബോബന് ഒരുപാട് പെൺകുട്ടികളും ആരാധികമാരായി ഉണ്ടായിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ ആ ആരാധികമാരുടെ കൂട്ടത്തിൽ ഒരാളായിരുന്നു താനുമെന്നു സൂചിപ്പിച്ചു കൊണ്ട് പ്രശസ്ത ഗായിക റിമി ടോമി പങ്കു വെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. ഇരുപതു വർഷം മുൻപ്, കുഞ്ചാക്കോ ബോബനെ കാത്ത് നിൽക്കുന്ന ഒരു കൂട്ടം പെൺകുട്ടികളുടെ ചിത്രമാണ് അത്. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് മേടിക്കാൻ ഏറെ ആരാധനയോടെ നിൽക്കുന്ന പെൺകുട്ടികളുടെ കൂട്ടത്തിൽ ഒരാൾ റിമി ടോമിയാണ് എന്നതാണ് ആ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

Advertisement

20 വർഷം മുൻപുള്ള ഈ ഫോട്ടോ ഇപ്പോ തപ്പി എടുത്ത ആൾക്ക് ഉമ്മ എന്നാണ് റിമി ടോമി പറയുന്നത്. റിമി ടോമിയുടെ വാക്കുകൾ ഇപ്രകാരം, നിറം സിനിമ ഹിറ്റായ സമയം ആയിരുന്നു, ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം. അങ്ങനെ ആ ടൈമിൽ ആരാധനയോടെ ഓട്ടോഗ്രാഫിനായി നിൽക്കുന്ന ഞാൻ. ഈ ഫോട്ടോ അന്ന് പത്രത്തിൽ വന്നപ്പോൾ പാല അൽഫോൺസ് കോളേജിൽ ഒന്നൂടെ സ്റ്റാർ ആയി മാറി ഞാൻ. ഇന്നലെ ചാക്കോച്ചൻ തന്നെ ആണ് ഈ ഫോട്ടോ എനിക്ക് അയച്ച്‌ തന്നതും. ഏതായാലും പിന്നീട് ഗായികയായും സിനിമാ താരമായും ടെലിവിഷൻ അവതാരകയായുമെല്ലാം പ്രശസ്തയായ റിമി ടോമിക്ക് താൻ ഏറെ ആരാധിച്ച കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്ത് ആവാനും സാധിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close