വാൽസല്യം ഇന്ന് റിലീസ് ചെയ്താൽ മമ്മൂട്ടി വില്ലൻ: ട്രോളുമായി റിമ കല്ലിങ്കൽ..!

Advertisement

1993 ഇൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ വാത്സല്യം. അന്തരിച്ചു പോയ നടനും സംവിധായകനുമായ കൊച്ചിൻ ഹനീഫ ഒരുക്കിയ ഈ ചിത്രം രചിച്ചത് എ കെ ലോഹിതദാസും നിർമ്മിച്ചത് മൂവി ബഷീറും ആണ്. സിദ്ദിഖ്, ഗീത, സുനിത, അബൂബക്കർ, കവിയൂർ പൊന്നമ്മ എന്നിവരും അഭിനയിച്ച ഈ ചിത്രം കുടുംബ പ്രേക്ഷകർ ഏറെ സ്വീകരിച്ച ചിത്രമാണ്. മേലേടത്തു രാഘവൻ നായർ എന്ന മമ്മൂട്ടി കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇപ്പോഴാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത് എങ്കിൽ മമ്മൂട്ടി കഥാപാത്രം ഇതിലെ വില്ലൻ ആയിരിക്കും എന്ന് സൂചിപ്പിക്കുന്ന ഒരു ട്രോള് സമൂഹ മാധ്യമത്തിൽ പങ്കു വെച്ച് കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത നടി റിമ കല്ലിങ്കൽ. മാറി വന്ന സാമൂഹിക അവസ്ഥയും കുടുംബത്തിലെ സ്ത്രീകളുടെ റോളിനെ പൊളിച്ചെഴുതുന്ന സിനിമകളും ചർച്ചകളും സജീവമായതുമാണ് ഈ ട്രോളിനു ആധാരം. വാത്സല്യത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം നായകനായും സിദ്ദിഖിന്റെ ഭാര്യയായി എത്തുന്ന കഥാപാത്രം വില്ലത്തിയുമായും ആണ് എത്തുന്നതെങ്കിൽ 2021 ൽ ഇത് തിരിച്ചാകും സംഭവിക്കുക എന്ന രീതിയിലാണ് ചർച്ചകൾ നടക്കുന്നത്.

Advertisement

ഒട്ടേറെ പഴയ മലയാള സിനിമകൾ നേരിടുന്നത് പോലെ വാത്സല്യത്തിന്റെ പ്രമേയവും പുനർവായനയ്ക്ക് വിധേയമായത് കൊണ്ടാണ് ഈ ട്രോളുകൾ പ്രത്യക്ഷപ്പെട്ടതും മലയാള സിനിമയിലെ സ്ത്രീപക്ഷ വാദിയായ റിമ കല്ലിങ്കലിനെ പോലെ ഒരാൾ അത് പങ്കു വെച്ചതും. ഈ ട്രോൾ പങ്കു വെച്ച റീമയെ അനുകൂലിച്ചും അതുപോലെ തന്നെ എതിർത്തും ഒട്ടേറെ പേര് ഇപ്പോൾ രംഗത്ത് വരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. വാത്സല്യത്തിലെ കഥാപാത്രങ്ങളെ ന്യായീകരിക്കുകയും അതിന്റെ പശ്ചാത്തലത്തെ വിശദമാക്കുകയും ചെയ്തു കൊണ്ടാണ് എതിർക്കുന്ന ഓരോരുത്തരും കമന്റുകളുമായി എത്തുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ വില്ലനായി ചിത്രീകരിച്ചതാണ് പലരും ചോദ്യം ചെയ്യുന്നത്. റിമയുടെ തന്നെ പല ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ചൂണ്ടി കാണിച്ചും ആ പോസ്റ്റിനു താഴെ ഇപ്പോൾ ചർച്ച നടക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close