രഞ്ജി പണിക്കരുടെ തീരുമാനത്തെ അഭിനന്ദിച്ചു റിമ കല്ലിങ്കൽ…

Advertisement

മലയാള സിനിമയിൽ മാസ്സ് ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ എഴുതി കൈയ്യടി വാങ്ങാറുള്ള വ്യക്തിയാണ് രഞ്ജി പണിക്കർ. സുരേഷ് ഗോപിയുടെ പോലീസ് ചിത്രങ്ങളും മമ്മൂട്ടിയുടെ ‘ദി കിങ്’ എന്ന ചിത്രത്തിലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന കുറെയേറെ ഡയലോഗുകൾ കാണാൻ സാധിക്കും. സ്ത്രീവിരുദ്ധ സംഭാഷങ്ങൾ എഴുതിയത്തിനെയോർത്ത് താൻ ഏറെ പശ്ചാത്തപിക്കുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ രഞ്ജി പണിക്കർ പറയുകയുണ്ടായി. മോഹൻലാൽ ചിത്രം പ്രജയിലും മമ്മൂട്ടി ചിത്രം ദി കിങ്ങിലുമാണ് സ്ത്രീവിരുദ്ധ സംഭാഷങ്ങൾ അദ്ദേഹം കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. സമൂഹത്തിലെ സ്ത്രീകളോടുള്ള ബഹുമാനസൂചകമായി തന്റെ ചിത്രത്തിൽ ഇനിമുതൽ സ്ത്രീവിരുദ്ധ സംഭാഷങ്ങൾ ഉണ്ടാവില്ല എന്ന് രഞ്ജി പണിക്കർ അടുത്തിടെ ഉറപ്പ് നൽകിയിരുന്നു.

രഞ്ജി പണിക്കരുടെ തീരുമാനത്തെ അഭിനന്ദിച്ചു റിമ കല്ലിങ്കൽ മുന്നോട്ട് വന്നിരിക്കുകയാണ്. എല്ലാ കലാസൃഷ്ട്ടികളും കാലങ്ങൾക്ക് അനുസരിച്ചു പരിശോധനക്ക് വിധേയമാകുമെന്നും നമ്മൾ ജീവിക്കുന്ന കാലത്തെ എല്ലാത്തരം കലകളും രേഖപ്പെടുത്തകയും ചെയ്യുമെന്ന് റിമ അഭിപ്രായപ്പെട്ടു. തലമുറകൾക്ക് എന്നും ആദരിക്കാൻ തോന്നുന്ന കലാ സൃഷ്ട്ടികൾ നമുക്ക് വാർത്തെടുക്കാൻ സാധിക്കണം എന്നും റിമ കൂട്ടിച്ചേർത്തു. രഞ്ജി പണിക്കരുടെ ഏറ്റവും ശ്രദ്ധേയമായ ദി കിങ്ങിലെ ഡയലോഗായ ‘സെൻസ് , സെൻസിബിലിറ്റി, സെൻസിറ്റിവിറ്റി’ എന്നീ മൂന്ന് പ്രയോഗങ്ങൾ ആക്ഷേപഹാസ്യം എന്ന രീതിയിൽ പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.

Advertisement

വുമൺ ഇൻ കളേക്റ്റീവ് സിനിമയിലെ അംഗം കൂടിയാണ് റിമ കല്ലിങ്കൽ. അമ്മ സംഘടനയിൽ ദിലീപിനെ തിരിച്ചെടുക്കുവാൻ ഒരുങ്ങുന്നു എന്ന വാർത്ത അറിഞ്ഞത് മുതലാണ് എല്ലാം പ്രശ്നങ്ങളുടെയും തുടക്കം. ആക്രമിക്കപ്പെട്ട സ്ത്രീക്ക് പൂർണ പിന്തുണയുടെ ഭാഗമായി റിമ കല്ലിങ്കൽ, രമ്യ നംമ്പീശൻ, ഗീതു മോഹൻദാസ് തുടങ്ങിയവർ അമ്മയിൽ രാജി വരെ വെക്കുകയുണ്ടായി. സിനിമ മേഖലയിൽ സ്ത്രീയുടെ സുരക്ഷക്ക് പിന്തുണ എന്ന രീതിയിലാണ് വുമൺ ഇൻ കളക്റ്റീവ് സിനിമ എന്ന സംഘടന നിലവിൽ വന്നത്, മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ ഭാവിയിൽ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close