മോഹൻലാലിനെതിരെയും അമ്മ സംഘടനയെക്കെതിരെയും ആഞ്ഞടിച്ച് രേവതിയും പദ്മപ്രിയയും..

Advertisement

നടി ഭാവനയെക്കെതിരെയുള്ള അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ പ്രസ്താവന അടുത്തിടെ ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ചിരുന്നു. നടി പാർവതി സമൂഹ മാധ്യമങ്ങളിൽ പരസ്യമായി ഇടവേള ബാബുവിനെതിരെ പോസ്റ്റ് ഇടുകയും താരം അമ്മ സംഘടനയിൽ നിന്ന് രാജി വെക്കുകയുമുണ്ടായി. ഭാവനയെ മരിച്ചവരുമായി താരതമ്യം ചെയ്തത് വളരെ മോശമായിയെന്നും ജനറൽ സെക്രട്ടറിയോട് രാജിവെക്കുവാനും പാർവതി ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ട്വൻറ്റി ട്വൻറ്റി എന്ന സിനിമയിൽ താരം മരിക്കുന്നതിനെ കുറിച്ചാണ് താൻ പറഞ്ഞതെന്നും ഇടവേള ബാബു പിന്നീട് പറയുകയുണ്ടായി.

ഇപ്പോൾ അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനെതിരെയും സംഘടനയെക്കെതിരെ ആഞ്ഞടിച്ചു നടി രേവതിയും പദ്മപ്രിയയും രംഗത്ത് എത്തിയിരിക്കുകയാണ്. താരസംഘടനയായ അമ്മയുടെ സെക്രട്ടറി സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിലും, ആക്രമിക്കപ്പെട്ട നടിക്കെതിരെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരാമര്‍ശത്തിലും സംഘടനയുടെ നിലപാട് വ്യക്തമാക്കാൻ താരങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു തുറന്ന കത്താണ് മോഹൻലാലിനും എക്സിക്യൂട്ടീവ് അംഗങ്ങൾയ്ക്കും രേവതിയും പദ്മപ്രിയയും അയച്ചിരിക്കുന്നത്. അമ്മ സംഘടന നിലപാട് വ്യക്തമാക്കേണ്ട സമയം ആണെന്നും നിലപാടുകൾ പങ്കുവെക്കണം എന്നും താരങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ചാനല്‍ പരിപാടിയില്‍ ശ്രീ ഇടവേള ബാബു നടത്തിയ പരാമര്‍ശങ്ങളിലും അതില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ ശ്രീ ഗണേഷ് കുമാര്‍ നടത്തിയ പ്രതികരണത്തിലും അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഓരോ അംഗങ്ങളും ഒരു വ്യക്തി എന്ന നിലയില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് കത്തിൽ താരങ്ങൾ ആദ്യം ചോദിച്ചിരിക്കുന്നത്.

Advertisement

സംഘടനാ നേതൃത്വത്തിലെ ചില അംഗങ്ങള്‍ അമ്മയെയും ചലച്ചിത്ര മേഖലയെയും മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന രീതിയില്‍ പെരുമാറുമ്പോള്‍ എന്ത് നടപടിയുണ്ടാകും എന്നാണ് രണ്ടാമതായി ചോദിച്ചിരിക്കുന്നത്. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്രീ സിദ്ദിഖിനെതിരായ ലൈംഗികാരോപണ പരാതി സംബന്ധിച്ച വിഷയത്തിലെ നിലപാട് വ്യക്തിമായി ചോദിച്ചുകൊണ്ടും 3 ചോദ്യങ്ങൾ അടങ്ങുന്ന ഒരു കത്ത് അമ്മ നേതൃത്വത്തിലെ ഓരോ അംഗങ്ങൾക്കും രേവതിയും പദ്മപ്രിയയും അയച്ചിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close