72 മണിക്കൂറോളം നീണ്ട തുടർച്ചയായ ശബ്ദമിശ്രണം; കമ്മാരസംഭവത്തെ പുത്തൻ അനുഭവമാക്കാൻ റസൂൽപൂക്കുട്ടി..

Advertisement

72 മണിക്കൂറോളം നീണ്ട തുടർച്ചയായ ജോലികളുടെ വിവരങ്ങൾ പങ്കുവെച്ചാണ് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ എത്തിയത്. ദിലീപ് നായകനായ ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവത്തിനായാണ് 72 മണിക്കൂറോളം നീണ്ടു നിൽക്കുന്ന ശബ്ദമിശ്രണം റസൂൽ പൂക്കുട്ടി കൈകാര്യം ചെയ്തത്. തൻറെ ജീവിതത്തിൽ തന്നെ ഏറ്റവുമധികം സമയം നീണ്ടു നിൽക്കുന്നതായ ശബ്ദമിശ്രണ ചടങ്ങുകളായിരുന്നു കഴിഞ്ഞ ദിവസം നടന്നതെന്ന് റസൂൽപൂക്കുട്ടി അറിയിച്ചു. 72 മണിക്കൂറോളം തുടർച്ചയായി സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങാതെയാണ് ചിത്രത്തിൻറെ ശബ്ദമിശ്രണം പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ശബ്ദമിശ്രണത്തിന് തനിക്കൊപ്പം നിന്ന തന്റെ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞു കൂടിയാണ് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്നത് ചിത്രം കമ്മാരസംഭവം ബ്രിട്ടീഷ് ഭരണകാലത്ത് കഥയാണ് പറയുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമായതിനാൽ കഥയുടെ ചോർന്നു പോകാതിരിക്കാൻ ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയുടെ സാന്നിധ്യം തന്നെ അതിന് വലിയൊരു ഉദാഹരണമാണ്. ദിലീപ് നായകനായി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ദിലീപിനൊപ്പം സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം സിദ്ധാർത്ഥും അഭിനയിക്കുന്നു. അടിമത്വത്തിനെതിരെ പോരാടിയ കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോൾ, ഒതേനൻ എന്ന കഥാപാത്രമായാണ് സിദ്ധാർഥ് എത്തുന്നത്. നമിത പ്രമോദ് ,ശ്വേതാ മേനോൻ, ബോബി സിംഹ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചത്. ചിത്രം വിഷു റിലീസായി നാളെമുതൽ തിയറ്ററുകളിലെത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close