ഇന്നലെ നടന്ന ദേശീയ അവാർഡ് വിതരണ ചടങ്ങാണ് ഇപ്പോൾ സിനിമാ ലോകമെങ്ങും വലിയ ചർച്ചയായി മാറിയിരിക്കുന്നത്. അവാർഡിനെ തുടർന്ന് മലയാളസിനിമയിൽ ഉൾപ്പെടെ ഇതിനോടകം വലിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുകയാണ്. അവാർഡ് വിതരണത്തിലെ സ്ഥിരം ശൈലി മാറ്റി പുത്തൻ രീതി അവതരിപ്പിച്ചതാണ് വിവാദങ്ങൾക്കെല്ലാം കാരണമായത്. സാധാരണഗതിയിൽ എല്ലാ പുരസ്കാരങ്ങളും രാഷ്ട്രപതി തന്നെയാണ് കൈമാറുന്നത്. എന്നാൽ ഇത്തവണ മുതൽ മുതൽ പ്രധാനപ്പെട്ട പുരസ്കാരങ്ങളിൽ 11 എണ്ണം മാത്രമാണ് രാഷ്ട്രപതി നൽകുക എന്ന് തീരുമാനിക്കുകയും പുരസ്കാരങ്ങൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നൽകുമെന്നുമായിരുന്നു തീരുമാനം. എന്നാൽ ഈ തീരുമാനത്തിൽ അവാർഡ് ജേതാക്കൾ പ്രതിഷേധമുയർത്തുകയും അവാർഡിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. എന്നാൽ യേശുദാസും ജയരാജും അവാർഡ് കൈപ്പറ്റിയിരുന്നു. ഇതാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.
മറ്റെല്ലാവരും വിട്ടു നിന്നപ്പോഴും ഇരുവരും അവാർഡ് സ്വീകരിച്ചു ഇതേ പറ്റി വലിയ വിമർശനങ്ങൾ വന്നുകൊണ്ടിരിക്കെയാണ് ജയരാജ് തന്റെ പരാമർശവുമായി എത്തുന്നത്. ദേശീയ അവാർഡ് പോലെ ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരം വെറുമൊരു കുട്ടിക്കളിയല്ല എന്നു പറഞ്ഞ ജയരാജ് അവാർഡിന്റെ വില മനസ്സിലാക്കുന്നുവെന്നും അത് വേണ്ട എന്ന് വച്ചവർക്ക് മാത്രമാണ് അതിന്റെ നഷ്ടമെന്നും പറയുകയുണ്ടായി. ദേശീയപുരസ്കാരം എന്നത് മാനിക്കേണ്ട ഒന്നാണെന്നും അദ്ദേഹം അവാർഡ് വാങ്ങിയതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവരുടെ കൂടി കാര്യം നോക്കാതെ സ്വന്തം കാര്യം നോക്കി അവാർഡ് കൈപ്പറ്റിയ യേശുദാസിനെയും ജയരാജനെയും കുറിച്ച് ഓർത്തു ലജ്ജിക്കുന്നു എന്ന് ഇന്നലെ സംവിധായകനായ സിബിമലയിൽ പറഞ്ഞിരുന്നു. എന്തുതന്നെയായാലും ദേശീയഅവാർഡ് കേരളത്തിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് സൂചനയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.