തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് വിജയ്. അടുത്തിടെ നടൻ വിജയ് ടാക്‌സ് വെട്ടിച്ചു എന്ന് ആരോപിച്ചു ഇൻകം ടാക്സിന്റെ റെയ്ഡ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. അനധികൃതമായി സ്വത്തും പണവുമില്ല എന്ന സ്റ്റേറ്റ്മെന്റ് നൽകിയാണ് ഇൻകം ടാക്‌സ് ഓഫീസർസ് വിജയുടെ വസിതിയിൽ നിന്ന് ഇറങ്ങിയത്. ബിഗിൽ എന്ന സിനിമയുടെ വരുമാനമാണ് റെയ്ഡിന് വഴി ഒരുക്കിയത്. കഴിഞ്ഞ ദിവസം ഇൻകം ടാക്‌സ് ഓഫീസേർസ് വിജയുടെ ചെന്നൈയിലുള്ള വീട്ടിൽ വന്നിരുന്നു. പ്രൊഹിബിഷൻ ഓർഡർ മാറ്റുവാനും ലോക്കർസ്, മുറികൾ തുടങ്ങിയവ സീൽ ചെയ്തത് നീക്കം ചെയ്യുവാൻ വേണ്ടിയാണ് വന്നതെന്ന് ഓഫീസേർസ് വ്യക്തമാക്കി.
ബിഗിൽ, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് വേണ്ടി വിജയ് വാങ്ങിയ പ്രതിഫലവും ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. 50 കോടിയോളം രൂപ ബിഗിലിനും 80 കോടിയോളം രൂപ മാസ്റ്ററിനും വിജയ് പ്രതിഫലമായി കൈപ്പറ്റി. 130 കോടിയോളം രൂപയാണ് 2 ചിത്രങ്ങളിൽ നിന്ന് മാത്രമായി വിജയ് സ്വന്തമാക്കിയത്. നിലവിൽ തമിഴ് നാട്ടിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം വിജയ് തന്നെയാണ് എന്ന് നിസംശയം പറയാൻ സാധിക്കും. കഴിഞ്ഞ മാസം ഇൻകം ടാക്‌സ് ഓഫീസേർസ് വിജയുടെ മാസ്റ്റർ സിനിമയുടെ സെറ്റിൽ പോവുകയും ഒരു ഇൻവെസ്റ്റിഗേഷൻ നടത്തുകയും ചെയ്തിരുന്നു. 30 മണിക്കൂറോളം നീണ്ട് നിൽക്കുന്ന ചോദ്യം ചെയ്യൽ ആരാധകരുടെ ഇടയിൽ ഭീതിയും ആശങ്കയും ഉണർത്തിയിരുന്നു. അനധികൃതമായി ഒന്നും തന്നെ വിജയുടെ പക്കൽ നിന്ന് ലഭിക്കാതെ ആയപ്പോൾ നിരാശരായി ഇൻകം ടാക്‌സ് അധികൃതർ മടങ്ങുകയായിരുന്നു. ഓരോ ചിത്രം കഴിയുംതോറും വിജയ് തന്റെ മാർക്കറ്റ് വാല്യുവും പ്രതിഫലവും കുത്തനെ ഉയർത്തുകയാണ്.