കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്ക്;. ജീവിതത്തിലെ കലാതിലകം അര്‍ച്ചിത ‘പൂമര’ത്തിലും ആവര്‍ത്തിച്ചു!

Advertisement

കലോത്സവ വേദിയില്‍ നിന്നും സിനിമയിലെത്തി താരമായവര്‍ നിരവധിയുണ്ട്. സിനിമാപ്രവര്‍ത്തകര്‍ കലോത്സവ വേദികളെ വിടാതെ പിന്തുടരുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. വളര്‍ന്നുവരുന്നവര്‍ക്ക് പ്രചോദനമേകുന്നതിനോടൊപ്പം സ്വന്തം സിനിമയിലെ താരനിര്‍ണ്ണയം കൂടിയാണ് പലരും ലക്ഷ്യമാക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായെത്തിയ പൂമരത്തിലെ കലോത്സവ അനുഭവങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നിലൊരു നൊസ്റ്റാള്‍ജിയയുണ്ട്. അതാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്.

Advertisement

ചിത്രത്തില്‍ മാളവിക എന്ന കഥാപാത്രമായെത്തിയ അര്‍ച്ചിത അനീഷിനെ സംവിധായകന്‍ കണ്ടെത്തിയതും ഇത്തരമൊരു വേദിയില്‍ വെച്ചായിരുന്നു. നാല് തവണയായി തുടര്‍ച്ചയായി കലാതിലക പട്ടം സ്വന്തമാക്കിയ അര്‍ച്ചിതയ്ക്ക് സിനിമയിലും അത് ലഭിച്ചു. പൂമരം മികച്ച പ്രതികരണവുമായി മുന്നേറുന്നതിന്‍രെ സന്തോഷത്തിലാണ് ഈ താരം.

എംജി സര്‍വകലാശാല കലോത്സവത്തില്‍ പ്രധാന അതിഥികളായി പങ്കെടുക്കാന്‍ നിവിന്‍ പോളിയും എബ്രിഡ് ഷൈനും എത്തിയിരുന്നു. ആ സമയത്താണ് സംവിധായകന്റെ മനസ്സിലേക്ക് അര്‍ച്ചിതയുടെ മുഖം പതിയുന്നത്. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായി ഓടി നടന്നിരുന്ന ആ മിടുക്കിയെ അന്നേ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

പുതിയ സിനിമയായ പൂമരത്തെക്കുറിച്ചുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ തുടങ്ങിയതിന് ശേഷം വീണ്ടും അര്‍ച്ചിതയെ കണ്ടുമുട്ടുകയും കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു. പൂമരം പൂത്തുലയുന്നത് നേരില്‍ അനുഭവിക്കാനും ആ ടീമംഗങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനുമുള്ള അവസരമായിരുന്നു അര്‍ച്ചിതയ്ക്ക് ലഭിച്ചത്.

കലോത്സവ വേദിയുടെ പള്‍സ് നേരിട്ടനുഭവിച്ച അര്‍ച്ചിതയ്ക്ക് സിനിമയിലും അത് ചെയ്യാന്‍ കഴിഞ്ഞു. കലോത്സവത്തില്‍ വിജയിക്കുന്നതിനായി വാശിയോടെ പോരാടുന്ന സെന്റ് തെരേസാസിന്റെയും മഹാരാജാസിന്‍രെയും ഇടയില്‍ മാളവികയായി ജീവിക്കുകയായിരുന്നു അര്‍ച്ചിത. നാല് തവണയായി സ്വന്തമാക്കിയ കാലതിലകപട്ടം പൂമരത്തിലും നിലനിര്‍ത്തിയിരിക്കുകയാണ് അര്‍ച്ചിത.

മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സിനിമയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന അര്‍ച്ചിത മലയാളത്തിലെ പുത്തന്‍ താരോദയമായി മാറുന്നതിനായി കാത്തിരിക്കുകയാണ് കലാകേരളവും സിനിമാലോകവും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close